---
title: "മഴക്കമ്മിയിൽ വലഞ്ഞ് കേരളം; തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിച്ചത് 28 ശതമാനം കുറവോടെ"
english_title: "Kerala Monsoon Deficit 28 Percent Southwest Monsoon Ends Wayanad Worst Hit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384875/kerala-southwest-monsoon-28-percent-deficit-ends-wayanad"
published_at: "2026-09-30T14:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcd61790365_kerala-southwest-monsoon-28-percent-deficit-ends-wayanad.jpg"
keywords: ["Kerala Monsoon", "Kerala Rain News", "Southwest Monsoon Kerala", "Wayanad Rain Deficit"]
---

# മഴക്കമ്മിയിൽ വലഞ്ഞ് കേരളം; തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിച്ചത് 28 ശതമാനം കുറവോടെ

> **Lead Summary:** **തിരുവനന്തപുരം: **മഴക്കമ്മിയിൽ വിറങ്ങലിച്ച് കേരളം. 28 ശതമാനം കുറവോടെ തെക്കുപടിഞ്ഞാറൻ കാലവർഷ സീസണിന് ഔദ്യോഗികമായി വിരാമം. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **മഴക്കമ്മിയിൽ വിറങ്ങലിച്ച് കേരളം. 28 ശതമാനം കുറവോടെ തെക്കുപടിഞ്ഞാറൻ കാലവർഷ സീസണിന് ഔദ്യോഗികമായി വിരാമം. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എട്ട് ജില്ലകളിൽ മഴക്കുറവ് പ്രകടമായപ്പോൾ, വയനാട്ടിൽ സാധാരണ ലഭിക്കേണ്ടതിന്റെ പകുതി മഴ പോലും ലഭിച്ചില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നു. സീസൺ ഔദ്യോഗികമായി അവസാനിച്ചെങ്കിലും കാലവർഷം പൂർണ്ണമായി പിൻവാങ്ങിയിട്ടില്ല. എങ്കിലും നാളെ മുതൽ ലഭിക്കുന്ന മഴ തുലാവർഷ കണക്കുകളിലാണ് ഉൾപ്പെടുത്തുക. ഇത്തവണത്തെ കാലവർഷത്തിന്റെ പ്രതീക്ഷകൾ തകിടംമറിച്ചത് സൂപ്പർ എൽനിനോ പ്രതിഭാസമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.

അടുത്ത 5 ദിവസത്തെ മഴ പ്രവചനം

യെല്ലോ അലർട്ട്

01/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം

02/10/2026: ഇടുക്കി

04/10/2026: പത്തനംതിട്ട, ഇടുക്കി

എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

English Summary:

The Southwest monsoon season in Kerala ends with a 28 percent deficit from June 1 to September 30. Eight districts recorded deficient rainfall, with Wayanad receiving less than half of its normal quota. Though the monsoon has not fully withdrawn, rainfall from tomorrow will be counted under Northeast monsoon. Super El Nino is cited as the reason for the poor monsoon.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384875/kerala-southwest-monsoon-28-percent-deficit-ends-wayanad)