---
title: "സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് പണി കിട്ടി! പവന് ഒറ്റയടിക്ക് കൂടിയത് 560 രൂപ"
english_title: "Kerala Gold Price Today Increases By Rs 560 Per Pavan Gram Rate Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384841/kerala-gold-price-today-increases-pavan-rate-today-september-30"
published_at: "2026-09-30T12:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcae8dd3aed_kerala-gold-price-today-increases-pavan-rate-today-september-30.jpg"
keywords: ["Gold Price Today", "Kerala Gold Price", "Gold Rate Kerala", "Kochi Gold Price"]
---

# സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് പണി കിട്ടി! പവന് ഒറ്റയടിക്ക് കൂടിയത് 560 രൂപ

> **Lead Summary:** **കൊച്ചി: **ദിവസങ്ങളായി തുടരുന്ന ഇടിവിന് ശേഷം കേരളത്തിൽ സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഗ്രാമിന് 70 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,710 രൂപയായി. പവന് 560 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,680 രൂപയായി ഉയർന്നു.

## Article Content

**കൊച്ചി: **ദിവസങ്ങളായി തുടരുന്ന ഇടിവിന് ശേഷം കേരളത്തിൽ സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഗ്രാമിന് 70 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,710 രൂപയായി. പവന് 560 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,680 രൂപയായി ഉയർന്നു.

18 കാരറ്റ് സ്വർണത്തിനും വില കൂടി. ഗ്രാമിന് 60 രൂപ ഉയർന്ന് 11,265 രൂപയിലും പവന് 90,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഇടിഞ്ഞതാണ് സ്വർണവില ഉയരാൻ കാരണമായത്. പണപ്പെരുപ്പവും പലിശ നിരക്കും ഉയരുമെന്ന ആശങ്ക കുറഞ്ഞതോടെ യുഎസ് ബോണ്ട് യീൽഡ് 5.28ൽ നിന്ന് 5.23ലേക്ക് താഴ്ന്നു.

ഡോളറിന്റെ മൂല്യം ഇടിഞ്ഞതും സ്വർണത്തിന് കരുത്തായി.എണ്ണവിലയിലെ ഇടിവ് ഓഹരി വിപണിക്കും നേട്ടമായി. തുടർച്ചയായ നഷ്ടത്തിന് ശേഷം ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തോടെയാണ് തുറന്നത്. സെൻസെക്സ് 300 പോയിന്റിലധികം ഉയർന്നും നിഫ്റ്റി നേരിയ നേട്ടം നിലനിർത്തിയും വ്യാപാരം തുടരുന്നു.

English Summary: Gold price in Kerala increased today after days of decline. Price per gram rose by Rs 70 to Rs 13,710 and per pavan by Rs 560 to Rs 1,09,680. 18-carat gold also increased to Rs 11,265 per gram. The rise is attributed to falling international crude oil prices, lower US bond yields and a weaker dollar, which also boosted stock markets.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384841/kerala-gold-price-today-increases-pavan-rate-today-september-30)