---
title: "വെറും ഒരുദിവസം മാത്രം....! ; ഇപ്പോൾ അപേക്ഷിച്ചാൽ മാസം തോറും 43,750 രൂപയ്ക്ക് മുകളിൽ ശമ്പളം നേടാം, സുവർണാവസരം"
english_title: "Cochin Shipyard Recruitment 2026: Two Officer Skill Development Vacancies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384818/cochin-shipyard-officer-skill-development-recruitment-2026"
published_at: "2026-09-30T11:04:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc9fefb09e1_cochin-shipyard-officer-skill-development-recruitment-2026.jpg"
keywords: ["Cochin Shipyard", "Recruitment 2026", "Officer Skill Development", "Mechanical Engineering Diploma", "Contract Jobs", "Kerala Jobs"]
---

# വെറും ഒരുദിവസം മാത്രം....! ; ഇപ്പോൾ അപേക്ഷിച്ചാൽ മാസം തോറും 43,750 രൂപയ്ക്ക് മുകളിൽ ശമ്പളം നേടാം, സുവർണാവസരം

> **Lead Summary:** കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ ഓഫീസർ (സ്കിൽ ഡെവലപ്‌മെന്റ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അവസരം. രണ്ട് ഒഴിവുകളാണുള്ളത്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 1 വരെ അപേക്ഷിക്കാം.

## Article Content

കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ ഓഫീസർ (സ്കിൽ ഡെവലപ്‌മെന്റ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അവസരം. രണ്ട് ഒഴിവുകളാണുള്ളത്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 1 വരെ അപേക്ഷിക്കാം.

**യോഗ്യത**

സർക്കാർ ഐ.ടി.ഐകൾ, റീജിയണൽ ഇൻസ്ട്രക്ഷൻ സെന്ററുകൾ എന്നിവിടങ്ങളിൽ ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിങ്, പ്രിൻസിപ്പൽ ക്ലാസ് I/വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ ക്ലാസ് II, ട്രെയിനിങ് ഓഫീസർ, ട്രേഡ് ടെസ്റ്റ് ഓഫീസർ തുടങ്ങിയ തസ്തികകളിൽ പ്രവൃത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാകുക.

അപേക്ഷകരുടെ പ്രായം 62 വയസിൽ കവിയാൻ പാടില്ല. തസ്തികയുമായി ബന്ധപ്പെട്ട മറ്റ് നിബന്ധനകൾ പാലിക്കുന്ന ഉദ്യോഗാർഥികൾക്കാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം.

**ശമ്പളം**

നിയമനം ലഭിക്കുന്നവർക്ക് ആദ്യ വർഷം പ്രതിമാസം 43,750 രൂപ ഏകീകൃത ശമ്പളം ലഭിക്കും. തുടർന്നുള്ള വർഷങ്ങളിൽ വാർഷിക വർധനയും ലഭിക്കും.

കരാർ അടിസ്ഥാനത്തിലുള്ള നിയമനമായതിനാൽ നിശ്ചിത കാലയളവിലെ സേവന വ്യവസ്ഥകൾക്ക് വിധേയമായിരിക്കും നിയമനം. യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 1 വരെ അപേക്ഷിക്കാം.

**English Summary:**

Cochin Shipyard Limited has invited applications for two contract-based Officer (Skill Development) vacancies. Candidates with a three-year Diploma in Mechanical Engineering can apply. Applicants must have work experience in posts such as Inspector of Training, Principal Class I/Vice Principal, Principal Class II, Training Officer or Trade Test Officer at government ITIs or Regional Instruction Centres. The maximum age is 62 years. The consolidated salary is ₹43,750 per month during the first year, with annual increments in subsequent years. Applications can be submitted until October 1.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384818/cochin-shipyard-officer-skill-development-recruitment-2026)