---
title: "രക്ഷപ്പെടാമെന്ന് കരുതിയോ? അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ക്രൂരത; ഏഴു വർഷത്തിന് ശേഷം പ്രതി പിടിയിൽ"
english_title: "Mancheri Acid Attack Case Accused Arrested After Seven Years Hiding Abroad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384805/mancheri-acid-attack-case-accused-arrested-after-7-years-abroad"
published_at: "2026-09-30T10:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc919d89167_mancheri-acid-attack-case-accused-arrested-after-7-years-abroad.jpg"
keywords: ["Acid Attack Case", "Mancheri Arrest", "Kerala Crime News"]
---

# രക്ഷപ്പെടാമെന്ന് കരുതിയോ? അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ക്രൂരത; ഏഴു വർഷത്തിന് ശേഷം പ്രതി പിടിയിൽ

> **Lead Summary:** **മഞ്ചേരി: **അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി ഏഴു വർഷത്തിനു ശേഷം പിടിയിൽ. ചോക്കാട് ഉദരംപൊയിൽ കിടങ്ങയത്ത് ഷബീറാണ് പൊലീസിന്റെ പിടിയിലായത്. പാണ്ടിക്കാട് ഇൻസ്പെക്ടർ സി.കെ. നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

## Article Content

**മഞ്ചേരി: **അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി ഏഴു വർഷത്തിനു ശേഷം പിടിയിൽ. ചോക്കാട് ഉദരംപൊയിൽ കിടങ്ങയത്ത് ഷബീറാണ് പൊലീസിന്റെ പിടിയിലായത്. പാണ്ടിക്കാട് ഇൻസ്പെക്ടർ സി.കെ. നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരുവാരക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഷബീർ വിദേശത്തേക്ക് കടക്കുകയായിരുന്നു. പിന്നീട് തിരിച്ചെത്തി എറണാകുളത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതി, വീണ്ടും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിനിരയായ യുവതിയുടെ മുറിവിൽ നിന്ന് രാസപരിശോധനയിൽ സൾഫ്യൂരിക് ആസിഡിന്റെ അംശം കണ്ടെത്തിയിരുന്നു. കരുവാരക്കുണ്ട് സ്റ്റേഷനിലെ എ.എസ്.ഐ. ബിന്ദു, സിവിൽ പൊലീസ് ഓഫീസർമാരായ ഡാനിയൽ, ഉജേഷ്, ധന്യേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

English Summary:

In the case of throwing acid on a neighboring young woman's face in Mancheri, the accused who had been hiding abroad has been arrested after seven years. The accused, 32-year-old Shabeer from Chokkad, was caught by police led by Pandikkad CI C.K. Nassar while attempting to flee abroad again after hiding in Ernakulam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384805/mancheri-acid-attack-case-accused-arrested-after-7-years-abroad)