---
title: "വേദിക്ക് ചുറ്റും പൊലീസ് വലയം, മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഇനി ഇരട്ടി കാവൽ"
english_title: "Kerala CM Security Tightened Amid Rising Protests Intelligence Report Police Deployment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384802/kerala-cm-security-increased-amid-protests-intelligence-report-police"
published_at: "2026-09-30T09:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc8f775b9e4_kerala-cm-security-increased-amid-protests-intelligence-report-police.jpg"
keywords: ["Kerala CM Security", "Kerala News", "Police Security", "Protests Kerala"]
---

# വേദിക്ക് ചുറ്റും പൊലീസ് വലയം, മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഇനി ഇരട്ടി കാവൽ

> **Lead Summary:** തിരുവനന്തപുരം: ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചു. ഔദ്യോഗിക പരിപാടികൾ നടക്കുന്ന വേദികളിലും പരിസരങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിക്കും. സുരക്ഷ ശക്തമാക്കാൻ ഇന്റലിജൻസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു.

## Article Content

തിരുവനന്തപുരം: ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചു. ഔദ്യോഗിക പരിപാടികൾ നടക്കുന്ന വേദികളിലും പരിസരങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിക്കും. സുരക്ഷ ശക്തമാക്കാൻ ഇന്റലിജൻസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു.

യൂണിഫോമിലുള്ള ഉദ്യോഗസ്ഥർക്ക് പുറമെ മഫ്തിയിലുള്ള പൊലീസിനെയും ഡ്യൂട്ടിക്കായി നിയോഗിക്കും. യാത്രാവേളകളിൽ അകമ്പടിയായി എസ്കോർട്ട്, പൈലറ്റ് വാഹനങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും, പ്രോട്ടോക്കോൾ പ്രകാരമുള്ള ആവശ്യമായ വാഹന വ്യൂഹം തുടരുമെന്നാണ് വിവരം.

പരിപാടികൾ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാണ് സുരക്ഷ കർശനമാക്കിയിരിക്കുന്നത്. ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധങ്ങൾ ആകാം, എന്നാൽ പരിപാടികൾ തടസ്സപ്പെടുത്തുന്ന നടപടികൾ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നുമാണ് പൊലീസിന്റെ നിലപാട്.

ഡൽഹിയിൽ നിന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രിക്ക് നേരെ വിമാനത്താവളത്തിന് സമീപം യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തുടർച്ചയായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്.

English Summary:

Amid intensifying protests, it has been decided to increase the Chief Minister's security. More police personnel, including plainclothes officers, will be deployed at official event venues and surroundings on the Intelligence chief's direction. While the CM had earlier said only escort and pilot vehicles would accompany him, the required vehicle convoy as per protocol will continue.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384802/kerala-cm-security-increased-amid-protests-intelligence-report-police)