---
title: "നിയന്ത്രണം വിട്ട ട്രാക്ടർ കാറിലിടിച്ച് തലകീഴായി മറിഞ്ഞു; രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു"
english_title: "Two Migrant Workers Killed As Tractor Collides With Car At Villanchira Ernakulam Kothamangalam Neriamangalam Road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384795/two-dead-tractor-car-collision-villanchira-ernakulam-kothamangalam-road"
published_at: "2026-09-30T08:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc810401986_two-dead-tractor-car-collision-villanchira-ernakulam-kothamangalam-road.jpg"
keywords: ["Kothamangalam Accident", "Road Accident Kerala", "Migrant Workers Death"]
---

# നിയന്ത്രണം വിട്ട ട്രാക്ടർ കാറിലിടിച്ച് തലകീഴായി മറിഞ്ഞു; രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു

> **Lead Summary:** **എറണാകുളം : **വില്ലാൻചിറയിൽ നിയന്ത്രണം വിട്ട ട്രാക്ടറും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. സത്യ, പ്രദീപ് എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം.

## Article Content

**എറണാകുളം : **വില്ലാൻചിറയിൽ നിയന്ത്രണം വിട്ട ട്രാക്ടറും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. സത്യ, പ്രദീപ് എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം.

കോതമംഗലം നേര്യമംഗലം റോഡിൽ വച്ചായിരുന്നു അപകടമുണ്ടായത്. പാറ പൊട്ടിക്കാൻ ആവശ്യമായ യന്ത്രങ്ങൾ ഘടിപ്പിച്ചിരുന്ന ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ റോഡിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാക്കൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു.ഇരുവരുടെയും മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary:

Two migrant workers, Sathya and Pradeep, were killed in a collision between a tractor and a car at Villanchira in Ernakulam. The accident occurred on the Kothamangalam-Neriamangalam road when the tractor, fitted with rock-blasting machinery, lost control and hit an oncoming car. The tractor overturned due to the impact and both workers died on the spot.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384795/two-dead-tractor-car-collision-villanchira-ernakulam-kothamangalam-road)