---
title: "യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കനാലിൽ തള്ളി; ഇറച്ചിക്കട ഉടമ അറസ്റ്റിൽ"
english_title: "Vijayawada Woman Murder Case: Butcher Shop Owner Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384790/vijayawada-woman-murder-case-butcher-shop-owner-arrested"
published_at: "2026-09-30T07:22:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc6c4f94a09_vijayawada-woman-murder-case-butcher-shop-owner-arrested.jpg"
keywords: ["Vijayawada Murder Case", "Kalyani Murder", "Mohammed Shafi", "Andhra Pradesh Crime"]
---

# യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കനാലിൽ തള്ളി; ഇറച്ചിക്കട ഉടമ അറസ്റ്റിൽ

> **Lead Summary:** വിജയവാഡയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് കനാലിൽ തള്ളിയ കേസിൽ ഇറച്ചിക്കട ഉടമ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ മംഗളഗിരി സ്വദേശിനിയായ കല്യാണി ആണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ഷാഫി ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 18ന് ഇബ്രാഹിംപട്ടണത്തെ ഒരു കനാലിന് സമീപം തലയില്ലാത്ത ഉടൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇബ്രാഹിംപട്ടണം പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

## Article Content

വിജയവാഡയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് കനാലിൽ തള്ളിയ കേസിൽ ഇറച്ചിക്കട ഉടമ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ മംഗളഗിരി സ്വദേശിനിയായ കല്യാണി ആണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ഷാഫി ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 18ന് ഇബ്രാഹിംപട്ടണത്തെ ഒരു കനാലിന് സമീപം തലയില്ലാത്ത ഉടൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇബ്രാഹിംപട്ടണം പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഡ്രോണുകളുടെയും എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പൊലീസ് സംഘം കനാലിൽ നടത്തിയ തിരച്ചിലിൽ യുവതിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തി. ഒരു കൈ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കണ്ടെത്തിയ ശരീരഭാഗങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

അജ്ഞാത മൃതദേഹത്തിന്റെ വിവരങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ, യുവതിയുടെ സഹോദരൻ കയ്യിലെ ടാറ്റൂവും മറ്റ് അടയാളങ്ങളും തിരിച്ചറിഞ്ഞു. മരിച്ചയാൾ കല്യാണിയാണെന്ന് ഇതുവഴി സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷാഫി അറസ്റ്റിലായത്. സെപ്റ്റംബർ 17ന് മുഹമ്മദ് ഷാഫിയുടെ ഭവാനിപുരത്തുള്ള വീട്ടിൽവച്ചാണ് കല്യാണി കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി അസിസ്റ്റന്റ് കമ്മിഷണർ (വെസ്റ്റ് സോൺ) എൻ.എസ്‌.വി.കെ ദുർഗ്ഗ റാവു പറഞ്ഞു.

ഇറച്ചിക്കട നടത്തുന്ന മുഹമ്മദ് ഷാഫി ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലേക്ക് അയച്ച ശേഷം കല്യാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം. പണവും പ്രതിയുടെ കുടുംബത്തിന്റെ സംരക്ഷണയിലായിരുന്ന കല്യാണിയുടെ കുട്ടിയെയും ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് ഷാഫി കത്തികൊണ്ട് കല്യാണിയെ ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.

മൃതശരീരം തിരിച്ചറിയാതിരിക്കാനും ഒളിപ്പിക്കുന്നത് എളുപ്പമാക്കാനുമായി കല്യാണിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും ഷാഫി മുറിച്ചുമാറ്റിയെന്നാണ് പൊലീസ് പറയുന്നത്. ഇവ പിന്നീട് ഗോല്ലാപ്പുടി പ്രദേശത്തെ കനാലിൽ കൊണ്ടുപോയി തള്ളിയെന്നും പൊലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങൾ, സാങ്കേതിക അന്വേഷണം, മറ്റ് തെളിവുകൾ എന്നിവ ഷാഫിയെ തിരിച്ചറിയുന്നതിൽ നിർണായകമായെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കത്തിയും അന്വേഷണത്തിനിടെ കണ്ടെടുത്തിട്ടുണ്ട്.

പ്രതിയുടെ സുഹൃത്തായ അബ്ദുള്ള ദുർഗ്ഗ റാവുവിനെയും കേസിൽ പങ്കാളിയായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ നിലവിൽ ഒളിവിലാണെന്നും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കല്യാണിയുടെ മകൻ നിലവിൽ ഷാഫിയുടെ ഭാര്യയുടെ സംരക്ഷണയിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കുട്ടിയുടെ സംരക്ഷണ ചുമതല സംബന്ധിച്ച് അധികൃതർ നിയമോപദേശം തേടുകയാണെന്നും, ഐസിഡിഎസ് വകുപ്പിന് കൈമാറുന്നതിനുള്ള സാധ്യത പരിഗണനയിലാണെന്നും പൊലീസ് അറിയിച്ചു.

**English Summary:**

A butcher shop owner, Mohammed Shafi, 35, has been arrested in connection with the murder of Kalyani, 35, a native of Mangalagiri in Andhra Pradesh. Police said her headless body was found near a canal in Ibrahimpatnam on September 18. Searches with drones and NDRF personnel recovered her head, legs and other body parts, though one hand remains missing. Police said Kalyani was allegedly killed at Shafi’s Bhavanipur residence on September 17 following a dispute over money and her child. CCTV footage, technical investigation and other evidence reportedly helped identify Shafi. His friend Abdullah Durga Rao has also been identified as a participant and is absconding, police said.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384790/vijayawada-woman-murder-case-butcher-shop-owner-arrested)