---
title: "പണി വരുന്നുണ്ട് മക്കളേ...! റേഷൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്; ഉപയോഗിക്കാത്ത കാർഡുകൾ ഒക്ടോബർ 1 മുതൽ മരവിപ്പിക്കും"
english_title: "Centre To Freeze 1.58 Crore Ration Cards Unused For Six Months From October 1 Report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384729/centre-to-freeze-1-58-crore-ration-cards-unused-for-six-months-report"
published_at: "2026-09-29T16:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb958a6fea3_centre-to-freeze-1-58-crore-ration-cards-unused-for-six-months-report.jpg"
keywords: ["Ration Card News", "Ration Card Freeze", "Central Government Ration Card", "Fake Ration Card"]
---

# പണി വരുന്നുണ്ട് മക്കളേ...! റേഷൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്; ഉപയോഗിക്കാത്ത കാർഡുകൾ ഒക്ടോബർ 1 മുതൽ മരവിപ്പിക്കും

> **Lead Summary:** **ദില്ലി: **കഴിഞ്ഞ ആറുമാസത്തിൽ ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. കഴിഞ്ഞ ആറുമാസമായി റേഷൻ കാർഡ് ഉപയോഗിക്കാത്ത ഒരു കോടി അൻപത്തിയെട്ട് ലക്ഷം പേരുടെ ആനുകൂല്യങ്ങൾ ഒക്ടോബർ ഒന്ന് മുതൽ മരവിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.

## Article Content

**ദില്ലി: **കഴിഞ്ഞ ആറുമാസത്തിൽ ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. കഴിഞ്ഞ ആറുമാസമായി റേഷൻ കാർഡ് ഉപയോഗിക്കാത്ത ഒരു കോടി അൻപത്തിയെട്ട് ലക്ഷം പേരുടെ ആനുകൂല്യങ്ങൾ ഒക്ടോബർ ഒന്ന് മുതൽ മരവിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.

ഇവരുടെ റേഷൻ കാർഡുകൾ മരവിപ്പിക്കുമെങ്കിലും ഉടൻ പേര് വെട്ടാനുള്ള നടപടി ഉണ്ടാകില്ല. പകരം മൂന്ന് മാസത്തെ സമയം ഇവ യഥാർത്ഥ ഉപഭോക്താക്കളുടേതാണെന്ന് തെളിയിക്കാൻ നൽകും.ഈ സമയപരിധിക്കുള്ളിൽ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയാൽ റേഷൻ കാർഡുകൾ മരവിപ്പിച്ച നടപടി പിൻവലിക്കും. വ്യാജ കാർഡുകളും ഡ്യൂപ്ലിക്കേറ്റ് കാർഡുകളും സംശയാസ്പദമായ കാർഡുകളും ഒഴിവാക്കാനാണ് നടപടിയെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

English Summary: Central Government is reportedly planning to freeze 1.58 crore ration cards that have not been used in the last six months from October 1. Cards will be frozen but names won't be deleted immediately; beneficiaries will get three months to prove authenticity and complete verification to unfreeze cards, aiming to weed out fake and duplicate cards.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384729/centre-to-freeze-1-58-crore-ration-cards-unused-for-six-months-report)