---
title: "ലാലേട്ടന്റെ ആ 'ഗെറ്റപ്പ്' വേറെ ലെവൽ; ബിഗ് ബോസ് സ്റ്റൈലിന് പിന്നിലെ കൗതുകകരമായ കഥ പുറത്ത്!"
english_title: "Mohanlal Unique Fashion Experiments Steal Show in Bigg Boss Malayalam Season 8 Weekend Episodes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384676/mohanlal-fashion-experiments-bigg-boss-malayalam-season-8-weekend-episodes"
published_at: "2026-09-29T12:39:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb64dbabc93_mohanlal-fashion-experiments-bigg-boss-malayalam-season-8-weekend-episodes.jpg"
keywords: ["Mohanlal", "Bigg Boss Malayalam Season 8", "Mohanlal Fashion", "Bigg Boss Malayalam"]
---

# ലാലേട്ടന്റെ ആ 'ഗെറ്റപ്പ്' വേറെ ലെവൽ; ബിഗ് ബോസ് സ്റ്റൈലിന് പിന്നിലെ കൗതുകകരമായ കഥ പുറത്ത്!

> **Lead Summary:** **** ബിഗ് ബോസ് മലയാളം സീസൺ 8 ന്റെ വാരാന്ത്യ എപ്പിസോഡുകളിൽ അവതരണത്തിനൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ നേടുന്നത് മോഹൻലാലിന്റെ വ്യത്യസ്ത ഫാഷൻ ലുക്കുകളാണ്.ഓരോ ആഴ്ചയും പുതുമയുള്ള വസ്ത്രധാരണത്തിലാണ് താരം വേദിയിലെത്തുന്നത്.

## Article Content

**** ബിഗ് ബോസ് മലയാളം സീസൺ 8 ന്റെ വാരാന്ത്യ എപ്പിസോഡുകളിൽ അവതരണത്തിനൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ നേടുന്നത് മോഹൻലാലിന്റെ വ്യത്യസ്ത ഫാഷൻ ലുക്കുകളാണ്.ഓരോ ആഴ്ചയും പുതുമയുള്ള വസ്ത്രധാരണത്തിലാണ് താരം വേദിയിലെത്തുന്നത്.

കുർത്തയും മുണ്ടും മുതൽ ഡിസൈനർ ജാക്കറ്റുകൾ വരെയുള്ള പരീക്ഷണങ്ങളാണ് മോഹൻലാലിന്റെ വാരാന്ത്യ ലുക്കുകളിൽ കാണുന്നത്.ഇത്തവണത്തെ വസ്ത്രങ്ങളിൽ കേരളീയതയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ഒരു എപ്പിസോഡിൽ കുർത്തയിലെ എംബ്രോയ്ഡറിയിൽ കഥകളിയിൽ നിന്നുള്ള രൂപങ്ങളും കേരളീയ വാസ്തുവിദ്യയിൽ നിന്നുള്ള ഡിസൈൻ ഘടകങ്ങളും ഉൾപ്പെടുത്തിയിരുന്നു.

തവിട്ട്, ഗോൾഡ് നിറങ്ങളുടെ കോമ്പിനേഷനിലുള്ള ഈ ലുക്ക് പരമ്പരാഗത ശൈലിയും ആധുനിക ഫാഷനും ഒരുമിപ്പിക്കുന്നതായിരുന്നു.നിറം, തുണി, എംബ്രോയ്ഡറി എന്നിവയിൽ മാത്രം ഒതുങ്ങുന്നതല്ല ഇത്തവണത്തെ മോഹൻലാലിന്റെ ഫാഷൻ പരീക്ഷണങ്ങൾ എന്ന് സ്റ്റൈലിസ്റ്റ് പ്രവീൺ വർമ്മ പറഞ്ഞതായി റിപ്പോർട്ട്.

ഓരോ വസ്ത്രത്തിനും പിന്നിൽ ഒരു പ്രത്യേക തീം അല്ലെങ്കിൽ കഥ അവതരിപ്പിക്കാനാണ് ശ്രമമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കേരളീയതയെ പ്രതിഫലിപ്പിക്കുന്ന കഥകളി രൂപങ്ങളും വാസ്തുവിദ്യാ ഡിസൈനുകളും മുതൽ ഓണം, ജാപ്പനീസ് കഥകൾ തുടങ്ങിയ ആശയങ്ങളും വസ്ത്രങ്ങളുടെ ഡിസൈനിൽ ഇടം നേടിയിട്ടുണ്ട്.

ഇതിലൂടെ ഓരോ വാരാന്ത്യ ലുക്കിനും വ്യത്യസ്തമായ ദൃശ്യഭംഗി നൽകുന്നതിനൊപ്പം കേരളീയ പാരമ്പര്യത്തിന്റെ അടയാളങ്ങൾ ആധുനിക ഫാഷനുമായി ചേർത്തിണക്കി പ്രേക്ഷകർക്ക് പരിചിതവും പുതുമയും സമ്മാനിക്കുന്ന ലുക്കുകളാണ് ഒരുക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഓരോ വാരാന്ത്യത്തിലും ഇത്തവണ ലാലേട്ടന്റെ ലുക്ക് എന്തായിരിക്കും എന്ന ആകാംക്ഷയാണ് പ്രേക്ഷകർക്കിടയിൽ ഉയരുന്നത്.

English Summary: In Bigg Boss Malayalam Season 8 weekend episodes, Mohanlal is grabbing attention with unique fashion experiments. From kurta-mundu to designer jackets, his looks blend Kerala traditions like Kathakali motifs and architectural designs with modern fashion, styled by Praveen Varma.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384676/mohanlal-fashion-experiments-bigg-boss-malayalam-season-8-weekend-episodes)