---
title: "  സാധനം എടുക്കാൻ പോയതാണ്, തിരിച്ചുവന്നത് ചേതനയറ്റ്,  ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം"
english_title: "Youth Dies After Lift Collapses in Muvattupuzha Warehouse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384651/muvattupuzha-lift-collapse-youth-dies-perumballoor-new"
published_at: "2026-09-29T10:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb49a56504f_muvattupuzha-lift-collapse-youth-dies-perumballoor.jpg"
keywords: ["Lift Accident", "Kerala Accident News", "Muvattupuzha Death", "Perumballoor"]
---

#   സാധനം എടുക്കാൻ പോയതാണ്, തിരിച്ചുവന്നത് ചേതനയറ്റ്,  ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **മൂവാറ്റുപുഴ: **ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പെരുമ്പല്ലൂർ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണൻ ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് മൂന്നാം നിലയിൽ നിന്ന് പൊട്ടിവീണാണ് അപകടം.

## Article Content

**മൂവാറ്റുപുഴ: **ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പെരുമ്പല്ലൂർ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണൻ ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് മൂന്നാം നിലയിൽ നിന്ന് പൊട്ടിവീണാണ് അപകടം.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ​ഗോഡൗണിൽ സാധനങ്ങൾ എടുക്കാനായിരുന്നു യുവാവ് പോയത്. മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റ് തകർന്നുവീഴുന്നതും അക്ഷയ് നിലത്തേക്ക് തെറിച്ചുവീഴുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അക്ഷയ്യെ സഹപ്രവർത്തകൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary: A 19-year-old youth Akshay Krishnan from Perumballoor died after a goods lift collapsed in a warehouse in Muvattupuzha. The lift fell from third floor. CCTV visuals captured the incident. Police have registered a case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384651/muvattupuzha-lift-collapse-youth-dies-perumballoor-new)