---
title: "ആറാം വളവിൽ പണി പാളി...! താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി വൻ  ഗതാഗതക്കുരുക്ക്"
english_title: "Thamarassery Churam Lorry Stuck Traffic Block Heavy Traffic Jam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384624/thamarassery-churam-lorry-stuck-traffic-block-today"
published_at: "2026-09-29T08:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb2fc4ddacb_thamarassery-churam-lorry-stuck-traffic-block-today.jpg"
keywords: ["Thamarassery Churam", "Wayanad News", "Traffic Block", "Thamarassery Traffic"]
---

# ആറാം വളവിൽ പണി പാളി...! താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി വൻ  ഗതാഗതക്കുരുക്ക്

> **Lead Summary:** **കോഴിക്കോട്: **താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി വൻ ഗതാഗതക്കുരുക്ക്.ആറാം വളവിൽ പുലർച്ചെ രണ്ടരയോടെ വയനാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് ചുരം കയറാൻ കഴിയാതെ കുടുങ്ങിയത്.

## Article Content

**കോഴിക്കോട്: **താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി വൻ ഗതാഗതക്കുരുക്ക്.ആറാം വളവിൽ പുലർച്ചെ രണ്ടരയോടെ വയനാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് ചുരം കയറാൻ കഴിയാതെ കുടുങ്ങിയത്.

രണ്ടര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ അഞ്ച് മണിയോടെ ലോറി മാറ്റിയെങ്കിലും ഗതാഗത തടസ്സം രൂക്ഷമായി തുടരുകയാണ്. ഇരുഭാഗത്തേക്കും കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങളുടെ നീണ്ട നിര.

വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും ലോറികളോ ബസുകളോ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ് ചുരത്തിലുള്ളത്. ഗതാഗതക്കുരുക്ക് മാറ്റി പൂർവ്വസ്ഥിതിയിലാകാൻ ഇനിയും മൂന്നോ നാലോ മണിക്കൂർ വേണ്ടിവരുമെന്നാണ് വിവരം.

English Summary:

A lorry got stuck at the 6th curve of Thamarassery Churam early morning at 2:30 am causing massive traffic jam. After 2.5 hours effort the lorry was removed by 5 am but traffic congestion continues with kilometers long queue on both sides. Passengers including employees and students stranded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384624/thamarassery-churam-lorry-stuck-traffic-block-today)