---
title: "ഇടിയും മിന്നലും കാറ്റും വരുന്നു...! കേരളത്തിൽ മഴ തിമിർത്ത് പെയ്യും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്"
english_title: "Kerala Rain Alert Yellow Alert In 2 Districts Tomorrow IMD Warning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384620/kerala-rain-alert-yellow-alert-2-districts-tomorrow-imd-"
published_at: "2026-09-29T08:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb2cdb4d118_kerala-rain-alert-yellow-alert-2-districts-tomorrow-imd.jpg"
keywords: ["Kerala Rain", "Kerala Weather", "IMD Alert", "Yellow Alert Kerala"]
---

# ഇടിയും മിന്നലും കാറ്റും വരുന്നു...! കേരളത്തിൽ മഴ തിമിർത്ത് പെയ്യും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ (സെപ്റ്റംബർ 30) മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ (സെപ്റ്റംബർ 30) മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ (സെപ്റ്റംബർ 30): പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട്.

ഒക്ടോബർ 1: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട്.

ഒക്ടോബർ 2: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്.

ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ, സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

English Summary:

The India Meteorological Department has warned that rain will continue in Kerala. Yellow alert has been declared in Pathanamthitta and Idukki districts for tomorrow. On October 1st yellow alert in Pathanamthitta, Kottayam, Idukki, Ernakulam, Palakkad, Malappuram and on October 2nd in Pathanamthitta, Idukki, Palakkad, Malappuram, Wayanad. Thunderstorm with gusty winds 30-50 kmph expected till Oct 2nd.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384620/kerala-rain-alert-yellow-alert-2-districts-tomorrow-imd-)