---
title: "സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം; ആശുപത്രികൾക്ക് അടിയന്തരമായി മരുന്ന് വാങ്ങാൻ നിർദേശം"
english_title: "Kerala Medicine Shortage: Health Department Director’s Voice Message on Urgent Drug Procurement"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384598/kerala-medicine-shortage-health-department-director-voice-message"
published_at: "2026-09-28T20:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba82fc9560d_kerala-medicine-shortage-health-department-director-voice-message.jpg"
keywords: ["Kerala Medicine Shortage", "Health Department", "Government Hospitals", "Drug Procurement", "Dr V Meenakshy", "Kerala Health Services"]
---

# സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം; ആശുപത്രികൾക്ക് അടിയന്തരമായി മരുന്ന് വാങ്ങാൻ നിർദേശം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷമാകുന്നുവെന്നും സൂപ്രണ്ടുമാർ എത്രയും വേഗം മരുന്ന് സംഭരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം പുറത്ത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവരുടെ ഗ്രൂപ്പില്‍ ആണ് ഡോ. വി മീനാക്ഷിയുടെ നിര്‍ദ്ദേശം.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷമാകുന്നുവെന്നും സൂപ്രണ്ടുമാർ എത്രയും വേഗം മരുന്ന് സംഭരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം പുറത്ത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവരുടെ ഗ്രൂപ്പില്‍ ആണ് ഡോ. വി മീനാക്ഷിയുടെ നിര്‍ദ്ദേശം.

ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയില്‍ പൈസ ഉണ്ടെങ്കില്‍ അങ്ങനെ വാങ്ങാനാണ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് ഒരു തരത്തിലും വിവരങ്ങള്‍ നല്‍കരുതെന്നും മാധ്യമങ്ങളോട് സൂപ്രണ്ടുമാര്‍ സംസാരിക്കരുതെന്നും കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

ഇത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം എന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. ഏത് മരുന്നുണ്ട്, ഏതു മരുന്ന് ഇല്ല, ഏതൊക്കെ മരുന്നുകളാണ് ലോക്കല്‍ പര്‍ച്ചേസ് ചെയ്യുന്നത് എന്നതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി താലൂക്ക് ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളും മരുന്ന് കിട്ടാനില്ലാത്ത സ്ഥിതി ഉണ്ടെന്ന് രോഗികള്‍ പരാതിപ്പെട്ടിരുന്നു. ചില മരുന്നുകള്‍ക്കായി റീ-ടെന്‍ഡര്‍ വിളിക്കേണ്ടി വന്നത് വലിയ കാലതാമസം സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ വിഷയം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പുറത്തറിയാതിരിക്കാന്‍ സര്‍ക്കാര്‍ ഇരുമ്പുമറ തീര്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വിമർശിച്ചു.

പ്രശ്‌നം മറച്ചുവെക്കുന്നതിന് പകരം ആശുപത്രികളില്‍ മരുന്നെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

**English Summary:**

A voice message attributed to Kerala Health Services Director Dr V. Meenakshy has surfaced, warning of an acute medicine shortage in government hospitals and directing superintendents to take urgent steps to procure medicines. Hospitals have reportedly been asked to use Hospital Management Committee funds for local purchases if available. The message also reportedly instructs officials not to share medicine availability or local-purchase details with the media. Patients had complained of shortages at taluk hospitals and family health centres for months. Opposition leader Pinarayi Vijayan criticised the government and demanded immediate medicine supplies.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384598/kerala-medicine-shortage-health-department-director-voice-message)