---
title: "ജോലി തേടുന്ന ബിരുദക്കാർ ശ്രദ്ധിക്കുക; കാനറ ബാങ്കിൽ 3,500 അവസരങ്ങൾ, ഒക്ടോബർ 1 മുതൽ അപേക്ഷിക്കാം"
english_title: "Canara Bank Recruitment 2026: 3500 Graduate Apprentice Vacancies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384579/canara-bank-graduate-apprentice-recruitment-3500-vacancies"
published_at: "2026-09-28T19:13:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba6f1552bb5_canara-bank-graduate-apprentice-recruitment-3500-vacancies.jpg"
keywords: ["Canara Bank Recruitment", "Graduate Apprentice", "Bank Jobs", "Apprentice Jobs", "Kerala Jobs"]
---

# ജോലി തേടുന്ന ബിരുദക്കാർ ശ്രദ്ധിക്കുക; കാനറ ബാങ്കിൽ 3,500 അവസരങ്ങൾ, ഒക്ടോബർ 1 മുതൽ അപേക്ഷിക്കാം

> **Lead Summary:** കാനറ ബാങ്കിൽ ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്ക് നിയമനത്തിന് വിജ്ഞാപനം പുറത്തിറക്കി. ആകെ 3,500 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മലയാളം ഭാഷ അറിയാവുന്ന ഉദ്യോഗാർത്ഥികൾക്ക് കേരളത്തിലും ലക്ഷദ്വീപിലുമുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഒക്ടോബർ 1 മുതൽ ഒക്ടോബർ 17 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

## Article Content

കാനറ ബാങ്കിൽ ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്ക് നിയമനത്തിന് വിജ്ഞാപനം പുറത്തിറക്കി. ആകെ 3,500 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മലയാളം ഭാഷ അറിയാവുന്ന ഉദ്യോഗാർത്ഥികൾക്ക് കേരളത്തിലും ലക്ഷദ്വീപിലുമുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഒക്ടോബർ 1 മുതൽ ഒക്ടോബർ 17 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

**പ്രധാന വിവരങ്ങൾ**

സ്ഥാപനം: കാനറ ബാങ്ക്

തസ്തിക: ഗ്രാജുവേറ്റ് അപ്രന്റീസ്

ആകെ ഒഴിവുകൾ: 3,500

പരിശീലന കാലയളവ്: 12 മാസം

പ്രതിമാസ സ്റ്റൈപൻഡ്: 16,650 രൂപ

അപേക്ഷാ ഫീസ്: എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല. മറ്റ് വിഭാഗങ്ങൾക്ക് 500 രൂപയാണ് ഫീസ്.

**പ്രായപരിധി**

2026 സെപ്റ്റംബർ 1-ന്റെ കണക്കുപ്രകാരം 20 വയസിനും 28 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ.

**വിദ്യാഭ്യാസ യോഗ്യത**

കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള ഏതെങ്കിലും സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. തത്തുല്യ യോഗ്യതകളും പരിഗണിക്കും. 2023 ജനുവരി 1നും 2026 സെപ്റ്റംബർ 1നും ഇടയിലുള്ള കാലയളവിൽ, ഈ തീയതികൾ ഉൾപ്പെടെ, ബിരുദം നേടിയവരായിരിക്കണം ഉദ്യോഗാർത്ഥികൾ.

**ഭാഷാ വൈദഗ്ധ്യവും മറ്റ് നിബന്ധനകളും**

അപേക്ഷിക്കുന്ന പ്രാദേശിക ഭാഷ 10-ാം ക്ലാസിലോ 12-ാം ക്ലാസിലോ പഠനവിഷയമാക്കിയതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റോ മാർക്ക് ലിസ്റ്റോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക ഭാഷാ പരീക്ഷ എഴുതേണ്ടതില്ല. ഇത്തരത്തിലുള്ള രേഖകൾ ഇല്ലാത്തവർ പ്രാദേശിക ഭാഷാ പരീക്ഷയിൽ വിജയിക്കണം. ബാങ്കിന്റെ നിബന്ധനകൾ പ്രകാരം ഉദ്യോഗാർത്ഥികൾ മെഡിക്കൽ ഫിറ്റ്‌നസ് ഉള്ളവരായിരിക്കണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

**തിരഞ്ഞെടുപ്പ് രീതി**

എഴുത്തുപരീക്ഷയില്ലാതെയാണ് തിരഞ്ഞെടുപ്പ്. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. പന്ത്രണ്ടാം ക്ലാസ് (HSC/10+2) അല്ലെങ്കിൽ ഡിപ്ലോമ പരീക്ഷയിലെ മാർക്കിന്റെ ശതമാനം പരിഗണിച്ചാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. തുല്യ മാർക്ക് ലഭിക്കുന്ന സാഹചര്യത്തിൽ പ്രായം കൂടുതലുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.

തുടർന്ന് രേഖാ പരിശോധനയും ഭാഷാ പരിശോധനയും പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

**അപേക്ഷിക്കേണ്ട വിധം**

അപേക്ഷകർ ആദ്യം NATS പോർട്ടൽ (nats.education.gov.in) വഴി രജിസ്റ്റർ ചെയ്ത് പ്രൊഫൈൽ സൃഷ്ടിക്കണം. തുടർന്ന് ലഭിക്കുന്ന എൻറോൾമെന്റ് നമ്പർ ഉപയോഗിച്ച് അപേക്ഷാ നടപടികൾ പൂർത്തിയാക്കാം. ഒക്ടോബർ 1 മുതൽ ഒക്ടോബർ 17 വരെയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം.

**English Summary:**

Canara Bank has invited applications for 3,500 Graduate Apprentice vacancies. Graduates in any discipline can apply. Candidates proficient in Malayalam can apply for vacancies in Kerala and Lakshadweep. The apprenticeship training period is 12 months, with a monthly stipend of Rs 16,650. Applicants must be aged between 20 and 28 as of September 1, 2026, and must have graduated between January 1, 2023 and September 1, 2026. Selection will be based on merit without a written examination. Applications can be submitted online from October 1 to October 17 through the NATS portal.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384579/canara-bank-graduate-apprentice-recruitment-3500-vacancies)