---
title: " മധുരയിൽ മുഖ്യമന്ത്രി വിജയിനെ കാണാൻ വൻ തിരക്ക്, പത്തിലധികം പേർ കുഴഞ്ഞുവീണു"
english_title: "More Than Ten People Faint In Crowd To See CM Vijay In Madurai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384561/crowd-rush-to-see-cm-vijay-in-madurai-ten-faint-NEW"
published_at: "2026-09-28T16:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba43654d3e4_crowd-rush-to-see-cm-vijay-in-madurai-ten-faint.jpg"
keywords: ["Vijay", "CM Vijay", "Madurai", "Tamil Nadu Chief Minister"]
---

#  മധുരയിൽ മുഖ്യമന്ത്രി വിജയിനെ കാണാൻ വൻ തിരക്ക്, പത്തിലധികം പേർ കുഴഞ്ഞുവീണു

> **Lead Summary:** **ചെന്നൈ: ** മധുരയിൽ മുഖ്യമന്ത്രി വിജയിനെ കാണാൻ എത്തിയവർക്കിടയിൽ തിക്കും തിരക്കും. സർക്കാർ രാജാജി ആശുപത്രിക്ക് സമീപം തടിച്ചുകൂടിയ ആയിരക്കണക്കിന് പേരിൽ പത്തിലധികം പേർ ബോധരഹിതരായി. കടുത്ത ചൂടും തിരക്കുമാണ് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

## Article Content

**ചെന്നൈ: ** മധുരയിൽ മുഖ്യമന്ത്രി വിജയിനെ കാണാൻ എത്തിയവർക്കിടയിൽ തിക്കും തിരക്കും. സർക്കാർ രാജാജി ആശുപത്രിക്ക് സമീപം തടിച്ചുകൂടിയ ആയിരക്കണക്കിന് പേരിൽ പത്തിലധികം പേർ ബോധരഹിതരായി. കടുത്ത ചൂടും തിരക്കുമാണ് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

മുഖ്യമന്ത്രിയെ നേരിൽ കാണാൻ മണിക്കൂറുകളായി കാത്തുനിന്നവരാണ് കുഴഞ്ഞുവീണത്.കുഴഞ്ഞുവീണവരെ സുരക്ഷാ ഉദ്യോഗസ്ഥരും വോളന്റിയർമാരും ചേർന്ന് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകി.ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് വിജയ് മധുരയിൽ എത്തിയത്.

അതേസമയം തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സർക്കാരിന്റെ വക സ്വർണമോതിരം സമ്മാനമായി നൽകുന്ന 'തായ് മാമൻ തങ്ക മോതിരം തിട്ടം' പദ്ധതിക്ക് മധുരയിൽ തുടക്കമായി. മധുര ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും, ചടങ്ങിൽ പങ്കെടുത്ത 25 കുഞ്ഞുങ്ങൾക്ക് നേരിട്ട് സ്വർണമോതിരം സമ്മാനിക്കുകയും ചെയ്തു.

സർക്കാർ ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുകയോ, പൊതുജനാരോഗ്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുകയെന്നതുമാണ് ഈ നൂതന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഒരു ഗ്രാം തൂക്കം വരുന്ന 22 കാരറ്റ് സ്വർണമോതിരമാണ് ഓരോ കുഞ്ഞിനും സമ്മാനമായി നൽകുന്നത്.

English Summary:

More than ten people fainted due to heavy crowd and heat while gathering to see Chief Minister Vijay near Madurai Government Rajaji Hospital. People waited for hours to see CM. Those who fainted were shifted to nearby hospital for first aid by security officials and volunteers. Vijay reached Madurai for inauguration of Gandhi Museum.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384561/crowd-rush-to-see-cm-vijay-in-madurai-ten-faint-NEW)