---
title: "സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ലോട്ടറി...! കേരളത്തിൽ സ്വർണവില ഉച്ചയ്ക്ക് ശേഷവും കുറഞ്ഞു"
english_title: "Kerala Gold Price Today Drops Rs 800 After Morning Fall"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384556/kerala-gold-price-drops-800-rs-today-afternoon"
published_at: "2026-09-28T15:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba3c3e22c92_kerala-gold-price-drops-800-rs-today-afternoon.jpg"
keywords: ["Kerala Gold Price", "Gold Price Today", "Gold Price Kerala", "Kerala Gold"]
---

# സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ലോട്ടറി...! കേരളത്തിൽ സ്വർണവില ഉച്ചയ്ക്ക് ശേഷവും കുറഞ്ഞു

> **Lead Summary:** **കൊച്ചി: **കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. വില ഉച്ചയ്ക്ക് ശേഷവും കുറഞ്ഞു. 800 രൂപയുടെ കുറവാണ് പവന്റെ വിലയിൽ ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയത്. ഇതോടെ പവന്റെ വില 1,09,320 രൂപയായാണ് കുറഞ്ഞത്.

## Article Content

**കൊച്ചി: **കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. വില ഉച്ചയ്ക്ക് ശേഷവും കുറഞ്ഞു. 800 രൂപയുടെ കുറവാണ് പവന്റെ വിലയിൽ ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയത്. ഇതോടെ പവന്റെ വില 1,09,320 രൂപയായാണ് കുറഞ്ഞത്.

ഗ്രാമിന്റെ വില 100 രൂപ താഴ്ന്ന് 13,665 രൂപയായി. ഇന്ന് രാവിലെ പവന് 1840 രൂപയും ഗ്രാമിന് 230 രൂപയും കുറഞ്ഞിരുന്നു. രാവിലെയും ഉച്ചയ്ക്ക് ശേഷവും കൂടി പവന് 2640 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. രാജ്യാന്തര വിപണിയിലും സ്വർണവില ഇടിയുകയാണ്. യുഎസ് പലിശനിരക്ക് വീണ്ടും ഉയർന്നേക്കുമെന്ന വിപണി പ്രതീക്ഷ ശക്തമായതോടെയാണ് സ്വർണവിലയിൽ കനത്ത ഇടിവുണ്ടായതെന്നാണ് വിലയിരുത്തൽ.

തിങ്കളാഴ്ച സ്വർണവില മൂന്ന് ശതമാനത്തോളം ഇടിഞ്ഞു. ഇതോടെ ഏഴ് ആഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് സ്വർണവില എത്തിയത്.സ്‌പോട്ട് ഗോൾഡ് വില മൂന്ന് ശതമാനം ഇടിഞ്ഞ് ഔൺസിന് 4,156.45 ഡോളറിലെത്തി. ഓഗസ്റ്റ് അഞ്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമാണിത്. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയും 3.1 ശതമാനം താഴ്ന്ന് 4,188.80 ഡോളറിലെത്തി.സ്വർണവിലയിലെ ഇടിവിന് പ്രധാന കാരണം യുഎസ് പലിശനിരക്ക് വീണ്ടും ഉയരുമെന്ന പ്രതീക്ഷയും ഡോളർ ശക്തമാകുന്നതുമാണ്.

ഇതിനൊപ്പം ക്രൂഡ് ഓയിൽ വില ഉയർന്നതോടെ പണപ്പെരുപ്പ ആശങ്കയും ശക്തമായിട്ടുണ്ട്. ഇത് യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്താനുള്ള സാധ്യത വർധിപ്പിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

English Summary:

Gold price saw a sharp fall in Kerala. After morning decline, price dropped by another Rs 800 per pavan in afternoon to Rs 1,09,320. Gram price fell by Rs 100 to Rs 13,665. Morning fall was Rs 1840 per pavan. International gold also fell, spot gold down 3 percent to $4,156.45 per ounce, lowest since August 5. Reason is expectation of US interest rate hike, stronger dollar and rising crude oil causing inflation fears.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384556/kerala-gold-price-drops-800-rs-today-afternoon)