---
title: "അടുക്കളയിലെ ഔഷധം; കുരുമുളക് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഇതാ..."
english_title: "Health Benefits Of Black Pepper Daily Consumption"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384552/health-benefits-of-black-pepper-daily-consumption"
published_at: "2026-09-28T15:26:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba3a4094504_health-benefits-of-black-pepper-daily-consumption.jpg"
keywords: ["Black Pepper Benefits", "Pepper Health Benefits", "Kurumulak Gunangal"]
---

# അടുക്കളയിലെ ഔഷധം; കുരുമുളക് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഇതാ...

> **Lead Summary:** ** **കറികളിൽ എരിവ് കൂട്ടാൻ മാത്രമല്ല കുരുമുളക് ഉപയോഗിക്കുന്നത്. ആയുർവേദത്തിൽ 'കറുത്ത സ്വർണം' എന്നാണ് കുരുമുളക് അറിയപ്പെടുന്നത് തന്നെ. ഔഷധ ഗുണങ്ങൾ ഏറെയുള്ള കുരുമുളക് ദിവസവും കഴിച്ചാൽ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ചെറുതല്ല. കുരുമുളക് സ്ഥിരമായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

## Article Content

** **കറികളിൽ എരിവ് കൂട്ടാൻ മാത്രമല്ല കുരുമുളക് ഉപയോഗിക്കുന്നത്. ആയുർവേദത്തിൽ 'കറുത്ത സ്വർണം' എന്നാണ് കുരുമുളക് അറിയപ്പെടുന്നത് തന്നെ. ഔഷധ ഗുണങ്ങൾ ഏറെയുള്ള കുരുമുളക് ദിവസവും കഴിച്ചാൽ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ചെറുതല്ല. കുരുമുളക് സ്ഥിരമായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കുരുമുളക് കഴിച്ചാലുള്ള പ്രധാന ഗുണങ്ങൾ:

1. ദഹനം മെച്ചപ്പെടുത്തും: കുരുമുളകിലെ പൈപ്പറിൻ എന്ന ഘടകം ദഹനരസങ്ങൾ ഉത്പാദിപ്പിക്കാൻ സഹായിക്കും. വയർ ഉബ്ബം, ഗ്യാസ് പ്രശ്നങ്ങൾ കുറയും.

2. തൂക്കം കുറയ്ക്കാൻ: ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാൻ കുരുമുളക് സഹായിക്കും. മെറ്റബോളിസം കൂട്ടും

.3. ജലദോഷത്തിനും ചുമയ്ക്കും: നല്ല കുരുമുളക് കഷായം കഫം ഇളക്കി കളയും. തൊണ്ടവേദനയ്ക്കും ജലദോഷത്തിനും ഏറ്റവും നല്ല പ്രകൃതിദത്ത മരുന്ന്.

4. പ്രതിരോധശേഷി കൂട്ടും: ആന്റി ഓക്സിഡന്റുകൾ ധാരാളം ഉള്ളതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

5. പ്രമേഹം നിയന്ത്രിക്കാൻ: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

6. തലച്ചോറിന്റെ ആരോഗ്യത്തിന്: ഓർമ്മശക്തിയും ശ്രദ്ധയും കൂട്ടാൻ പൈപ്പറിൻ സഹായിക്കും.

എങ്ങനെ കഴിക്കാം?

*രാവിലെ വെറും വയറ്റിൽ ചൂടുവെള്ളത്തിൽ 2-3 കുരുമുളക് പൊടിച്ച് തേൻ ചേർത്ത് കഴിക്കാം. അല്ലെങ്കിൽ ഭക്ഷണത്തിൽ പൊടിച്ച് ചേർക്കാം.ശ്രദ്ധിക്കുക: അമിതമായി കഴിച്ചാൽ വയറ്റിൽ എരിച്ചിലും അൾസർ ഉള്ളവർക്ക് പ്രശ്നവും ഉണ്ടാകും. ദിവസം 4-5 എണ്ണത്തിൽ കൂടുതൽ വേണ്ട.*

English Summary:

Black pepper is not just for adding spice to curries, it has many health benefits. It contains piperine which helps improve digestion and reduce bloating and gas. It helps prevent fat accumulation and boosts metabolism for weight loss. Pepper decoction helps remove phlegm and provides relief for cold, cough and sore throat. Rich in antioxidants, it boosts immunity. Studies say it helps control blood sugar and diabetes. It also helps brain health, improving memory and focus.*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384552/health-benefits-of-black-pepper-daily-consumption)