---
title: " കടയിൽ നിന്ന് വാങ്ങേണ്ട, സോഫ്റ്റ് ലെയർ പൊറോട്ട ഇനി വീട്ടിൽ ഉണ്ടാക്കാം!"
english_title: "Soft Layer Porotta Recipe Kerala Style Homemade Porotta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384551/soft-layer-porotta-recipe-homemade-kerala-style"
published_at: "2026-09-28T15:20:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba38750f1c6_soft-layer-porotta-recipe-homemade-kerala-style.jpg"
keywords: ["Porotta Recipe", "Kerala Porotta", "Layer Porotta", "Homemade Porotta"]
---

#  കടയിൽ നിന്ന് വാങ്ങേണ്ട, സോഫ്റ്റ് ലെയർ പൊറോട്ട ഇനി വീട്ടിൽ ഉണ്ടാക്കാം!

> **Lead Summary:** ** മ**ലയാളിയുടെ ദേശീയ ഭക്ഷണമാണ് പൊറോട്ട. രാവിലെ ആയാലും ഉച്ചയ്ക്ക് ആയാലും രാത്രി ആയാലും പൊറോട്ടയോട് നോ പറയുന്നവർ കുറവായിരിക്കും.കടയിൽ നിന്ന് വാങ്ങി കഴിക്കുന്ന പതിവ് മാറ്റി, ഇനി വീട്ടിൽ തന്നെ നല്ല സോഫ്റ്റ് ലെയർ പൊറോട്ട ഉണ്ടാക്കിയാലോ? കടയിലെ അതേ രുചിയിൽ വീട്ടിൽ പൊറോട്ട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

## Article Content

** മ**ലയാളിയുടെ ദേശീയ ഭക്ഷണമാണ് പൊറോട്ട. രാവിലെ ആയാലും ഉച്ചയ്ക്ക് ആയാലും രാത്രി ആയാലും പൊറോട്ടയോട് നോ പറയുന്നവർ കുറവായിരിക്കും.കടയിൽ നിന്ന് വാങ്ങി കഴിക്കുന്ന പതിവ് മാറ്റി, ഇനി വീട്ടിൽ തന്നെ നല്ല സോഫ്റ്റ് ലെയർ പൊറോട്ട ഉണ്ടാക്കിയാലോ? കടയിലെ അതേ രുചിയിൽ വീട്ടിൽ പൊറോട്ട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

** ചേരുവകൾ: **

മൈദ - 500 ഗ്രാം / 4 കപ്പ്മുട്ട - 1 എണ്ണം (വേണ്ടെങ്കിൽ ഒഴിവാക്കാം)പഞ്ചസാര - 1 ടീസ്പൂൺഉപ്പ് - ആവശ്യത്തിന്പാൽ - 2 ടേബിൾ സ്പൂൺവെള്ളം - ആവശ്യത്തിന് (ഏകദേശം 300 ml)എണ്ണ / നെയ്യ് - കുഴക്കാനും പരത്താനും ആവശ്യത്തിന്തയ്യാറാക്കുന്ന വിധം:1.

***മാവ് കുഴയ്ക്കൽ:***

***മൈദയിലേക്ക് ഉപ്പ്, പഞ്ചസാര, പാൽ, മുട്ട എന്നിവ ചേർക്കുക. കുറേശ്ശെ വെള്ളമൊഴിച്ച് നല്ല സോഫ്റ്റ് ആയി കുഴയ്ക്കുക. ചപ്പാത്തി മാവിനേക്കാൾ അൽപ്പം അയവുള്ള മാവ് വേണം. 10 മിനിറ്റ് നന്നായി കുഴച്ചതിന് ശേഷം കൈയിൽ എണ്ണ തടവി മാവിന് മുകളിലും എണ്ണ പുരട്ടി 2 മണിക്കൂർ അടച്ചു വെക്കുക.***

***ഉരുളകളാക്കുക:***

***2 മണിക്കൂറിന് ശേഷം മാവ് വീണ്ടും ഒന്ന് കുഴച്ച് ചെറിയ നാരങ്ങാ വലുപ്പത്തിൽ ഉരുളകളാക്കുക. ഉരുളകളിലും എണ്ണ തടവി 30 മിനിറ്റ് കൂടി അടച്ചു വെക്കുക. ഇത് ലെയർ കിട്ടാൻ സഹായിക്കും. ***

***പരത്തൽ:***

***ഒരു ഉരുള എടുത്ത് എണ്ണ പുരട്ടിയ പ്രതലത്തിൽ കൈ കൊണ്ട് കഴിയുന്നത്ര നേർത്ത് പരത്തുക. അത്രയും നേർത്ത് പരത്താൻ പറ്റുന്നത്ര നേർത്ത്. അതിന് മുകളിൽ എണ്ണ തടവി കുറച്ച് മൈദാ പൊടി വിതറുക.***

***ലെയർ ഉണ്ടാക്കൽ:***

***പരത്തിയ ഷീറ്റ് ഒരു വശത്ത് നിന്ന് ഫാൻ പോലെ ചുളുക്കി എടുത്ത് നീളത്തിൽ ആക്കുക. എന്നിട്ട് അത് ഉരുട്ടി കെട്ടി വീണ്ടും ഒരു ഉരുള ആക്കി 10 മിനിറ്റ് വെക്കുക. അല്ലെങ്കിൽ മറ്റൊരു രീതി - പരത്തിയ ഷീറ്റ് കത്തി കൊണ്ട് നീളത്തിൽ കനം കുറച്ച് അരിഞ്ഞ് ഒരുമിച്ച് കൂട്ടി ഉരുട്ടിയാലും ലെയർ കിട്ടും.***

***5. ചുട്ടെടുക്കൽ:***

***ഉരുളകൾ ഓരോന്നായി അധികം കനം ഇല്ലാതെ, അധികം നേർത്തതുമല്ലാതെ പരത്തുക. ചൂടായ തവയിൽ ഇട്ട് രണ്ട് വശവും എണ്ണ തടവി മൊരിച്ചെടുക്കുക. ചുട്ടെടുത്ത ശേഷം രണ്ട് കൈ കൊണ്ട് പൊറോട്ടയുടെ സൈഡിൽ നിന്ന് അടിച്ച് ലെയർ ഇളക്കി വിടുക.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384551/soft-layer-porotta-recipe-homemade-kerala-style)