---
title: "കായംകുളത്ത്  ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ചികിത്സാ പിഴവ് ആരോപണം"
english_title: "Kayamkulam Elmex Hospital Youth Death Family Complaint Police Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384538/kayamkulam-elmex-hospital-youth-death-family-complaint"
published_at: "2026-09-28T14:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba3087bc5c9_kayamkulam-elmex-hospital-youth-death-family-complaint.jpg"
keywords: ["Kayamkulam", "Elmex Hospital", "Alappuzha News", "Hospital Negligence"]
---

# കായംകുളത്ത്  ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ചികിത്സാ പിഴവ് ആരോപണം

> **Lead Summary:** **ആലപ്പുഴ: **കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരുവ സ്വദേശി അനൂപ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് 14 ദിവസമായി ചികിത്സയിലായിരുന്നു. ചികിത്സാ വീഴ്ചയാണ് മരണകാരണമെന്ന് കുടുംബത്തിന്റെ ആരോപണം.

## Article Content

**ആലപ്പുഴ: **കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരുവ സ്വദേശി അനൂപ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് 14 ദിവസമായി ചികിത്സയിലായിരുന്നു. ചികിത്സാ വീഴ്ചയാണ് മരണകാരണമെന്ന് കുടുംബത്തിന്റെ ആരോപണം.

ന്യൂറോ ഡോക്ടറുടെ സേവനം ലഭിച്ചില്ലെന്നും അനസ്തീഷ്യ നൽകുന്നതിൽ വീഴ്ചയുണ്ടായെന്നും പരാതി. കരിയിലക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാൽ ചികിത്സയിൽ വീഴ്ചയില്ലെന്നും രോഗിയുടെ നില ബന്ധുക്കളെ കൃത്യമായി അറിയിച്ചിരുന്നുവെന്നും ആവശ്യമായ ചികിത്സ നൽകിയെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

English Summary:

Youth under treatment at Kayamkulam Elmex Hospital in Alappuzha died. Deceased is Anoop (37), native of Eruva. He was under treatment for 14 days following heart attack. Family alleges negligence in treatment caused death, alleging proper treatment was not given, neuro doctor service not provided, and anesthesia administration was faulty. Based on family complaint, Kariyilakulangara police registered case and started investigation. Meanwhile hospital authorities explained no negligence occurred, said relatives were informed about patient's condition and treatment and all necessary treatment was given.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384538/kayamkulam-elmex-hospital-youth-death-family-complaint)