---
title: " ശ്രദ്ധിക്കണേ...! കേരള തീരത്ത് കള്ളക്കടൽ ഭീഷണി, ഇന്നും റെഡ് അലേർട്ട് തുടരും"
english_title: "Kerala Coast Red Alert Kallakkadal Phenomenon High Waves Warning Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384473/kerala-coast-kallakkadal-red-alert-high-waves-warning-today-"
published_at: "2026-09-28T08:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9dbb790ae3_kerala-coast-kallakkadal-red-alert-high-waves-warning-today.jpg"
keywords: ["Kerala Kallakkadal", "Red Alert Kerala Coast", "High Waves Warning", "Coastal Flooding Kerala"]
---

#  ശ്രദ്ധിക്കണേ...! കേരള തീരത്ത് കള്ളക്കടൽ ഭീഷണി, ഇന്നും റെഡ് അലേർട്ട് തുടരും

> **Lead Summary:** **കോഴിക്കോട് :** കേരള തീരത്ത് ജാഗ്രതാ നിർദേശം കർശനമാക്കിയിരിക്കുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് ഇന്നും കൂടി തുടരുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ തീരദേശ ജില്ലകളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

## Article Content

**കോഴിക്കോട് :** കേരള തീരത്ത് ജാഗ്രതാ നിർദേശം കർശനമാക്കിയിരിക്കുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് ഇന്നും കൂടി തുടരുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ തീരദേശ ജില്ലകളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം, ഇന്ന് രാവിലെ 10.30 വരെ തീരത്ത് ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഈ സമയത്ത് ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചേക്കാം. പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണം.

അപകടസാധ്യതയേറിയ മേഖലകളിൽ കഴിയുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ നിർദേശിച്ചിട്ടുണ്ട്. കടലേറ്റം ശക്തമാകുന്ന സാഹചര്യത്തിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. കൂടാതെ, മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും സുരക്ഷിതമായി കെട്ടിയിടണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

English Summary:

Red alert continues today along the Kerala coast due to Kallakkadal phenomenon. The National Centre for Ocean Information Services (INCOIS) has warned of high waves ranging from 1 to 1.5 meters till 10:30 am today across all coastal districts. Risk of seawater intrusion and sea attack in low-lying coastal areas. Fishermen advised not to launch small boats and to secure fishing vessels safely.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384473/kerala-coast-kallakkadal-red-alert-high-waves-warning-today-)