---
title: "സ്ഥലം എഴുതി നല്‍കിയില്ല, 61കാരിയായ അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു; നിരവധി കേസുകളില്‍ പ്രതിയായ ‘അശ്വതി അച്ചു’വിനെതിരെ പരാതി"
english_title: "61-Year-Old Woman Suffers Burns in Alleged Attack by Daughter and Granddaughter in Ayur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384450/ayur-61-year-old-woman-burns-alleged-attack-daughter-granddaughter"
published_at: "2026-09-27T21:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab93e3bf2046_ayur-61-year-old-woman-burns-alleged-attack-daughter-granddaughter.jpg"
keywords: ["Assault Case", "Women Assault Kollam", "Crime News"]
---

# സ്ഥലം എഴുതി നല്‍കിയില്ല, 61കാരിയായ അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു; നിരവധി കേസുകളില്‍ പ്രതിയായ ‘അശ്വതി അച്ചു’വിനെതിരെ പരാതി

> **Lead Summary:** കൊല്ലം: ആയൂരിൽ 61 വയസ്സുകാരിയായ മാതാവിന് നേരെ തിളപ്പിച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ചെന്ന പരാതിയിൽ മകൾക്കും കൊച്ചുമകൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്. ആയൂർ ഒഴുകുപാറയ്ക്കൽ അശ്വതി ഭവനിൽ രാധാമണിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. മകൾ അശ്വതിയും മകൾ അമൃതയും ചേർന്ന് തിളപ്പിച്ച വെള്ളം തലയിലൂടെയും ദേഹത്തും ഒഴിച്ചെന്നാണ് രാധാമണിയുടെ പരാതി. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു.

## Article Content

കൊല്ലം: ആയൂരിൽ 61 വയസ്സുകാരിയായ മാതാവിന് നേരെ തിളപ്പിച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ചെന്ന പരാതിയിൽ മകൾക്കും കൊച്ചുമകൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്. ആയൂർ ഒഴുകുപാറയ്ക്കൽ അശ്വതി ഭവനിൽ രാധാമണിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. മകൾ അശ്വതിയും മകൾ അമൃതയും ചേർന്ന് തിളപ്പിച്ച വെള്ളം തലയിലൂടെയും ദേഹത്തും ഒഴിച്ചെന്നാണ് രാധാമണിയുടെ പരാതി. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. അശ്വതി വീട്ടിൽനിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നുവെന്നും ഇതിനിടെയാണ് അശ്വതിയും അമൃതയും ചേർന്ന് തലയിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ചതെന്നുമാണ് രാധാമണി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

തിളപ്പിച്ച വെള്ളം വീണ് കണ്ണിന്റെ ഭാഗത്തും കവിളിലും കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും രാധാമണിക്ക് ഗുരുതരമായി പൊള്ളലേറ്റതായി പരാതിയിൽ പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ രാധാമണി ചികിത്സയിലാണ്.

മാതാപിതാക്കളുടെ പേരിലുള്ള വസ്തുവിലെ ഓഹരി അശ്വതിക്ക് കൂടി എഴുതി നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് രാധാമണിയുടെ പരാതി. കുടുംബ ഓഹരിയായി ലഭിച്ച വീടും വസ്തുവും അശ്വതിയുടെയും രാധാമണിയുടെയും അശോകന്റെയും പേരിലാണെന്നും പരാതിയിൽ പറയുന്നു. ഓഹരി ആവശ്യപ്പെട്ട് നേരത്തെയും തർക്കങ്ങൾ ഉണ്ടായിരുന്നതായി രാധാമണി പറയുന്നു.

പലതവണ മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കിയിട്ടുണ്ടെന്നും പൊലീസ് ഇടപെട്ടാണ് പിന്നീട് വീണ്ടും വീട്ടിൽ താമസിപ്പിച്ചതെന്നും രാധാമണി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

എട്ട് മാസം മുൻപും പിതാവ് അശോകന്റെ മുഖത്ത് സമാനമായി തിളപ്പിച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ചിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആ സംഭവത്തിലും അശ്വതിക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിരുന്നതായി പറയുന്നു.

ഇപ്പോഴത്തെ സംഭവത്തിൽ രാധാമണിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അശ്വതിക്കും അമൃതയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. അതേസമയം, മാതാവ് തന്നെ മർദ്ദിച്ചുവെന്നാരോപിച്ച് അശ്വതിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടാനുള്ള നടപടികളിലാണ് ചടയമംഗലം പൊലീസെന്ന് അധികൃതർ അറിയിച്ചു.

**English Summary:**

A 61-year-old woman, Radh aMani, suffered serious burn injuries in an alleged attack at Ayur in Kollam. According to her complaint, her daughter Aswathi and granddaughter Amritha allegedly poured boiling water over her head and body at their residence at Ozhukuparaykkal, Ayur. The incident reportedly occurred around 11:30 pm yesterday. Radh aMani is undergoing treatment after suffering burns to her eye area, cheek, neck and body. Chadayamangalam police registered a case against Aswathi and Amritha. The complaint alleges that a dispute over a share in property belonging to Radh aMani’s parents was behind the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384450/ayur-61-year-old-woman-burns-alleged-attack-daughter-granddaughter)