---
title: "നീലക്കുറിഞ്ഞി കാണാനെത്തി, കുരിശിന് മുകളിൽക്കയറി ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു; നാല് യുവാക്കൾ അറസ്റ്റിൽ"
english_title: "Four Arrested for Photo Shoot on Cross at Pallivasal in Munnar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384448/four-arrested-photo-shoot-on-cross-pallivasal-munnar"
published_at: "2026-09-27T21:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab93c49eee3a_four-arrested-photo-shoot-on-cross-pallivasal-munnar.jpg"
keywords: ["Cross Photo Shoot", "Religious Sentiment", "Idukki News"]
---

# നീലക്കുറിഞ്ഞി കാണാനെത്തി, കുരിശിന് മുകളിൽക്കയറി ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു; നാല് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** മൂന്നാർ (ഇടുക്കി): പള്ളിവാസലിൽ കുരിശിന് മുകളിൽക്കയറിനിന്ന് ഫോട്ടോഷൂട്ട് നടത്തിയ നാലുപേർ അറസ്റ്റിൽ. കോഴിക്കോട് ഉണ്ണിക്കുളം സ്വദേശി മുഹമ്മദ് അജ്മിൻ, പുതുപ്പാടി പെരുമ്പള്ളി സ്വദേശി മുഹമ്മദ് നിസാൻ, താമരശ്ശേരി കട്ടിപ്പാറ സ്വദേശി മുഹമ്മദ് ഇർഫാൻ, മുഹമ്മദ് മുഖ്താർ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

മൂന്നാർ (ഇടുക്കി): പള്ളിവാസലിൽ കുരിശിന് മുകളിൽക്കയറിനിന്ന് ഫോട്ടോഷൂട്ട് നടത്തിയ നാലുപേർ അറസ്റ്റിൽ. കോഴിക്കോട് ഉണ്ണിക്കുളം സ്വദേശി മുഹമ്മദ് അജ്മിൻ, പുതുപ്പാടി പെരുമ്പള്ളി സ്വദേശി മുഹമ്മദ് നിസാൻ, താമരശ്ശേരി കട്ടിപ്പാറ സ്വദേശി മുഹമ്മദ് ഇർഫാൻ, മുഹമ്മദ് മുഖ്താർ എന്നിവരാണ് അറസ്റ്റിലായത്.

സെപ്റ്റംബർ 19-ാം തീയതിയായിരുന്നു സംഭവം. നീലക്കുറിഞ്ഞി കാണാനെത്തിയ യുവാക്കൾ കുരിശിന് മുകളിൽക്കയറിനിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. പള്ളിവാസലിലെ സെന്റ് ആൻ ചർച്ചുമായി ബന്ധപ്പെട്ട് മലയ്ക്ക് മുകളിൽ സ്ഥാപിച്ച കുരിശിന്മേലാണ് യുവാക്കൾ കയറിയത്.

സാധാരണയായി ആളുകൾക്ക് പ്രവേശനമുള്ള മേഖലയായിരുന്നില്ല ഇവിടം. നീലക്കുറിഞ്ഞി പൂത്തത് കാണാനെത്തിയ ഇവർ കുരിശിന് മുകളിൽക്കയറിനിന്ന് ചിത്രങ്ങളെടുക്കുകയും അത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.

സംഭവം വിവാദമായതോടെ മൂന്നാർ എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിക്കുകയും യുവാക്കളെ പിടികൂടുകയുമായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384448/four-arrested-photo-shoot-on-cross-pallivasal-munnar)