---
title: "മലയാളി ചെക്കന് മൗറീഷ്യസ് സുന്ദരി വധുവായെത്തി; വളയം ചെക്കോറ്റ ക്ഷേത്രത്തിൽ താലികെട്ട്"
english_title: "Malayali Youth Marries Mauritius Girl Valayam Chekkotta Temple Wedding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384420/malayali-youth-mauritius-bride-valayam-chekkotta-temple-wedding"
published_at: "2026-09-27T17:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab900edc99b6_malayali-youth-mauritius-bride-valayam-chekkotta-temple-wedding.jpg"
keywords: ["Mauritius Bride Kerala Wedding", "Valayam Chekkotta Temple", "Kannur Harshin Vilasha Marriage", "Interracial Wedding Kerala"]
---

# മലയാളി ചെക്കന് മൗറീഷ്യസ് സുന്ദരി വധുവായെത്തി; വളയം ചെക്കോറ്റ ക്ഷേത്രത്തിൽ താലികെട്ട്

> **Lead Summary:** **കോഴിക്കോട്: **വധു ഡോക്ടറാണെന്ന് അഭിമാനിച്ച മലയാളിയുടെ കാലത്തിനിപ്പുറം, പെണ്ണുകെട്ടാൻ പരക്കം പായുന്ന മലയാളി പയ്യന്മാരുടെ വർത്തമാനകാലത്ത് ഒരു മലയാളി ചെക്കന് മൗറീഷ്യസ് സുന്ദരി വധുവായെത്തി. നാദാപുരം വളയം ചെക്കോറ്റ ക്ഷേത്രത്തിൽ വച്ച് താലികെട്ട് നടന്നു.

## Article Content

**കോഴിക്കോട്: **വധു ഡോക്ടറാണെന്ന് അഭിമാനിച്ച മലയാളിയുടെ കാലത്തിനിപ്പുറം, പെണ്ണുകെട്ടാൻ പരക്കം പായുന്ന മലയാളി പയ്യന്മാരുടെ വർത്തമാനകാലത്ത് ഒരു മലയാളി ചെക്കന് മൗറീഷ്യസ് സുന്ദരി വധുവായെത്തി. നാദാപുരം വളയം ചെക്കോറ്റ ക്ഷേത്രത്തിൽ വച്ച് താലികെട്ട് നടന്നു.

ഇന്ന് രാവിലെ 10-നും 10.30-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ഹർഷിൻ വിലാഷയുടെ നെറ്റിയിൽ കുങ്കുമം ചാർത്തി തന്റെ ജീവിതസഖിയായി കൂടെ കൂട്ടി.

കണ്ണൂർ പള്ളൂർ സ്വദേശി ഹരീന്ദ്രന്റെയും വളയം ചെതോറ്റ  കൃഷ്ണകുമാരിയുടെയും മകനാണ് ഹർഷിൻ. മൗറീഷ്യസ് സ്വദേശികളായ കോളൻഡെ ഡെവല്ലോയുടെയും സരോജിനിയുടെയും മകളാണ് വിലാഷ.

ഉന്നത വിദ്യാഭ്യാസത്തിനാണ് ഹർഷിൻ എട്ട് മാസം മുമ്പ് മൗറീഷ്യസിലേക്ക് പോയത്. കോളൻഡെ വേലയുടെ വീട്ടിൽ പെയിംഗ് ഗസ്റ്റായാണ് താമസിച്ചത്. മകൾക്ക് ഹർഷിനെ ഇഷ്ടമാണെന്ന് അറിയിച്ചതിനെ തുടർന്ന് കുടുംബം ഹർഷിന്റെ മാതാപിതാക്കളെ ബന്ധപ്പെട്ടു.

ഇന്ന് ഹർഷിന്റെ സഹോദരി അക്ഷരയുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. ഇതേ ദിവസം തന്നെ ഇവരുടെ വിവാഹം നടത്താൻ ഇരു കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് വധുവും കുടുംബവും കഴിഞ്ഞ ദിവസം വിമാനമാർഗം കോഴിക്കോട് എത്തിയത്. രണ്ടു കുടുംബങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

ഇന്ന് ഉച്ചയ്ക്ക് വളയം ചെമ്പകം ക്ലബ് പരിസരത്ത് ഇവർ നിർമിച്ച വീട്ടിൽ വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. വരുന്ന രണ്ടു നാൾ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഹണിമൂൺ ആഘോഷിച്ച് നവദമ്പതികൾ കുടുംബത്തോടൊപ്പം മൗറീഷ്യസിലേക്ക് മടങ്ങും.

ചെക്കോറ്റ ചെമ്പകം പരിസരത്ത് ഇവർ നിർമിച്ച വീട്ടിൽ വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. വരുന്ന രണ്ടു നാൾ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഹണിമൂൺ ആഘോഷിച്ച് നവദമ്പതികൾ കുടുംബത്തോടൊപ്പം മൗറീഷ്യസിലേക്ക് മടങ്ങും.

**ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക്-കിഴക്ക് ഭാഗത്ത്, ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപ് രാഷ്ട്രമാണ് മൗറീഷ്യസ്.**

- സ്ഥാനം: മഡഗാസ്കറിന് ഏകദേശം 900 കിലോമീറ്റർ കിഴക്കായും, ഇന്ത്യയിൽ നിന്ന് ഏകദേശം 4,600 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായും.

- തലസ്ഥാനം: പോർട്ട് ലൂയിസ്

- പ്രത്യേകത: നാല് ഭാഗവും കടലാൽ ചുറ്റപ്പെട്ട മനോഹരമായ ടൂറിസ്റ്റ് കേന്ദ്രം. ധാരാളം ഇന്ത്യൻ വംശജർ അവിടെ താമസിക്കുന്നുണ്ട്, അതുകൊണ്ട് അവിടെ ഹിന്ദി, ഭോജ്പുരി, തമിഴ് ഒക്കെ സംസാരിക്കുന്ന ആളുകളെ കാണാം.

ആഫ്രിക്കൻ രാജ്യമാണെങ്കിലും, സംസ്കാരത്തിൽ ഇന്ത്യയോട് വളരെ അടുത്ത് നിൽക്കുന്ന രാജ്യമാണ്.

**English Summary:**

Mauritius native Vilasha married Kerala youth Harshin in a simple ceremony at Chekotta Temple in Valayam, Nadapuram. Harshin is the son of Harindran of Palloor, Kannur, and Krishnakumari of Cheliyakeloth, Valayam. Vilasha is the daughter of Mauritian natives Colande Devallo and Sarojini. Harshin went to Mauritius eight months ago for higher studies and stayed as a paying guest at Colande Vela’s house. After Vilasha expressed her liking for Harshin, the families contacted each other and decided to hold their wedding on the same day as Harshin’s sister Akshara’s scheduled wedding. The couple will spend two days visiting tourist destinations in Kerala before returning to Mauritius with family.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384420/malayali-youth-mauritius-bride-valayam-chekkotta-temple-wedding)