---
title: " സുഹൃത്തിനൊപ്പം  പോകുന്നതിടെ ബൈക്കിൽ ഇന്നോവ ക്രിസ്റ്റ ഇടിച്ചു; മലയാളി യുവാവിന് ദാരുണാന്ത്യം"
english_title: "Bengaluru Road Accident Malayali Youth Arman Ernakulam Dies Innova Hits Bike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384395/bengaluru-road-accident-malayali-youth-arman-ernakulam-dies"
published_at: "2026-09-27T12:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8bef63b850_bengaluru-road-accident-malayali-youth-arman-ernakulam-dies.jpg"
keywords: ["Bengaluru Accident Malayali Death", "Arman Ernakulam Student", "Bellahalli Cross Accident", "Innova Crysta Bike Accident"]
---

#  സുഹൃത്തിനൊപ്പം  പോകുന്നതിടെ ബൈക്കിൽ ഇന്നോവ ക്രിസ്റ്റ ഇടിച്ചു; മലയാളി യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **ബംഗളൂരു: **ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം സ്വദേശിയായ അർമാൻ ആണ് ബംഗളൂരുവിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. ബെല്ലുള്ളി ക്രോസ് നിക്കൂ 8 ഹോംസിന് സമീപം ഞായറാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.

## Article Content

**ബംഗളൂരു: **ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം സ്വദേശിയായ അർമാൻ ആണ് ബംഗളൂരുവിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. ബെല്ലുള്ളി ക്രോസ് നിക്കൂ 8 ഹോംസിന് സമീപം ഞായറാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.

അർമാനും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ക്രിസ്റ്റ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ അർമാൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രിസ്തുജയന്തി കോളജിൽ ബി.കോം പഠനം പൂർത്തിയാക്കിയ ശേഷം സ്വകാര്യ കോളജിൽ തുടർപഠനം നടത്തുകയായിരുന്നു അർമാൻ. അപകട വിവരമറിഞ്ഞ് അർമാന്റെ പിതാവ് സിറാജ് നാട്ടിൽനിന്ന് ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി യെലഹങ്ക സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

English Summary:

Malayali youth died in tragic road accident in Bengaluru. Arman (22), native of Ernakulam, died after Innova Crysta hit bike he was travelling with friend near Bellahalli Cross Nikoo 8 Homes on Sunday early morning. Friend admitted to Manipal Hospital with serious injuries.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384395/bengaluru-road-accident-malayali-youth-arman-ernakulam-dies)