---
title: "രാത്രി ബ്രെഡ് കഴിച്ചതിന് പിന്നാലെ കടുത്ത അസ്വസ്ഥത; ഭക്ഷ്യവിഷബാധയെന്ന് സംശയം; പഴയന്നൂരിൽ ഗൃഹനാഥൻ മരിച്ചു"
english_title: "hrissur Pazhayannur Suspected Food Poisoning Father Dies Daughters Hospitalized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384394/thrissur-pazhayannur-suspected-food-poisoning-father-dies"
published_at: "2026-09-27T12:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8bba9a13a4_thrissur-pazhayannur-suspected-food-poisoning-father-dies.jpg"
keywords: ["Thrissur Pazhayannur Food Poisoning", "Bread Poisoning Kerala", "Ottapalam Private Hospital", "Kerala Food Safety"]
---

# രാത്രി ബ്രെഡ് കഴിച്ചതിന് പിന്നാലെ കടുത്ത അസ്വസ്ഥത; ഭക്ഷ്യവിഷബാധയെന്ന് സംശയം; പഴയന്നൂരിൽ ഗൃഹനാഥൻ മരിച്ചു

> **Lead Summary:** **പഴയന്നൂർ: (തൃശൂർ) **തൃശൂർ പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു. പഴയന്നൂർ നീർണമുക്ക് കുന്നത്ത് വീട്ടിൽ വിനോദ് കുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മക്കളായ വിദ്യ, വൃന്ദ എന്നിവരെ അവശനിലയിൽ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**പഴയന്നൂർ: (തൃശൂർ) **തൃശൂർ പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു. പഴയന്നൂർ നീർണമുക്ക് കുന്നത്ത് വീട്ടിൽ വിനോദ് കുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മക്കളായ വിദ്യ, വൃന്ദ എന്നിവരെ അവശനിലയിൽ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി മൂവരും ബ്രെഡ് കഴിച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി. തുടർന്ന് കടുത്ത അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പഴയന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

Suspected food poisoning incident in Pazhayannur (Thrissur), head of family died. Vinod Kumar (60) of Kunnath house in Neernamukku, Pazhayannur died. His children Vidya and Vrinda who are in critical condition were admitted to private hospital in Ottapalam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384394/thrissur-pazhayannur-suspected-food-poisoning-father-dies)