---
title: "60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല...! വടകര അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ നാലാം പ്രതി നീഷ്മയ്ക്കും ജാമ്യം"
english_title: "Bail For Fourth Accused In Vadakara MDMA Case Involving Teachers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384365/vadakara-mdma-case-fourth-accused-neeshma-bail-ndps-court"
published_at: "2026-09-27T09:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab893769311d_vadakara-mdma-case-fourth-accused-neeshma-bail-ndps-court.jpg"
keywords: ["Vadakara MDMA Case", "BRC Teacher MDMA Case", "Meepayur Neeshma Bail", "NDPS Court Vadakara"]
---

# 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല...! വടകര അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ നാലാം പ്രതി നീഷ്മയ്ക്കും ജാമ്യം

> **Lead Summary:** **കോഴിക്കോട്: വ**ടകരയില്‍ അധ്യാപികമാര്‍ പ്രതികളായ എംഡിഎംഎ കേസില്‍ നാലാം പ്രതിയായ നീഷ്മയ്ക്കും ജാമ്യം അനുവദിച്ചു. മേപ്പയൂര്‍ ആവള കുട്ടോത്ത് സ്വദേശിനിയായ വലിയ പറമ്പില്‍ നീഷ്മയ്ക്ക് വടകര എന്‍ഡിപിഎസ് കോടതിയാണ് ജാമ്യം നല്‍കിയത്.

## Article Content

**കോഴിക്കോട്: വ**ടകരയില്‍ അധ്യാപികമാര്‍ പ്രതികളായ എംഡിഎംഎ കേസില്‍ നാലാം പ്രതിയായ നീഷ്മയ്ക്കും ജാമ്യം അനുവദിച്ചു. മേപ്പയൂര്‍ ആവള കുട്ടോത്ത് സ്വദേശിനിയായ വലിയ പറമ്പില്‍ നീഷ്മയ്ക്ക് വടകര എന്‍ഡിപിഎസ് കോടതിയാണ് ജാമ്യം നല്‍കിയത്.

അറസ്റ്റ് ചെയ്ത് 60 ദിവസം പിന്നിട്ടിട്ടും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളില്‍ ഇടപെടാനോ പാടില്ല, വിചാരണക്കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.

വടകര താഴെ അങ്ങാടി സ്വദേശി സഫ്‌വാന്‍ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് സാമ്പത്തിക ഇടനിലക്കാരായ മൂന്ന് ബിആര്‍സി സ്‌പെഷ്യലിസ്റ്റ് അധ്യാപികമാരിലേക്ക് എത്തിയത്. ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് അധ്യാപികമാരായ കീര്‍ത്തനയ്ക്കും കാവ്യക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതേസമയം, കേസിലെ അഞ്ചാം പ്രതിയായ ഇരിട്ടി സ്വദേശി ജിജിന്‍ കുര്യാക്കോസ് നിലവിലും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

English Summary:

In Vadakara MDMA case involving teachers as accused, fourth accused also got bail. The fourth accused is Valiaparambil Neeshma from Kuttooth, Aavala, Meepayur. Vadakara NDPS court granted bail. Bail was granted as police failed to submit chargesheet even after 60 days. Bail granted with conditions that she should appear before investigating officer every Saturday from 10 to 11 AM, should not influence witnesses or interfere with evidence, and should not leave state without permission of trial court. Investigation reached three BRC specialist teachers who acted as financial intermediaries after Safwan from Vadakara Thazhe Angadi was caught with two grams of MDMA. Teachers Keerthana and Kavya had got bail earlier. Fifth accused in case, Jijin Kuriakose from Iritty, is still in judicial custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384365/vadakara-mdma-case-fourth-accused-neeshma-bail-ndps-court)