---
title: "നാദാപുരം കുമ്മങ്കോട്ട് പുലിഭീതി വിട്ടൊഴിയുന്നില്ല...! തെർമൽ ഡ്രോൺ ഉപയോഗിച്ച് ഇന്ന് വ്യാപക പരിശോധന, നാട്ടുകാരെ തിരച്ചിലിൽ നിന്നും ഒഴിവാക്കി"
english_title: "Search Intensified For Leopard In Nadapuram Kummankode Thermal Drone Deployed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384362/nadapuram-kummankode-leopard-search-intensified-thermal-drone"
published_at: "2026-09-27T08:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab88c5b579b1_nadapuram-kummankode-leopard-search-intensified-thermal-drone.jpg"
keywords: ["Nadapuram Kummankode Leopard", "Thermal Drone Search", "Kozhikode Leopard Search", "Nadapuram Leopard Attack"]
---

# നാദാപുരം കുമ്മങ്കോട്ട് പുലിഭീതി വിട്ടൊഴിയുന്നില്ല...! തെർമൽ ഡ്രോൺ ഉപയോഗിച്ച് ഇന്ന് വ്യാപക പരിശോധന, നാട്ടുകാരെ തിരച്ചിലിൽ നിന്നും ഒഴിവാക്കി

> **Lead Summary:** **കോഴിക്കോട്: **നാദാപുരം കുമ്മങ്കോട് ജനവാസ മേഖലയിൽ ആശങ്ക പരത്തി പുലി ഇറങ്ങിയ സംഭവത്തിൽ തിരച്ചിൽ ഊർജിതം. പുലിയെ കണ്ടെത്താൻ തെർമൽ ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വനംവകുപ്പും പോലീസും സംയുക്തമായി പരിശോധന തുടരുകയാണ്. പ്രദേശത്ത് ഇന്നലെയും പുലിയെ കണ്ടതായി നാട്ടുകാർ സ്ഥിരീകരിച്ചിട്ടുണ്ട്.

## Article Content

**കോഴിക്കോട്: **നാദാപുരം കുമ്മങ്കോട് ജനവാസ മേഖലയിൽ ആശങ്ക പരത്തി പുലി ഇറങ്ങിയ സംഭവത്തിൽ തിരച്ചിൽ ഊർജിതം. പുലിയെ കണ്ടെത്താൻ തെർമൽ ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വനംവകുപ്പും പോലീസും സംയുക്തമായി പരിശോധന തുടരുകയാണ്. പ്രദേശത്ത് ഇന്നലെയും പുലിയെ കണ്ടതായി നാട്ടുകാർ സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇവിടെ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേരെ പുലി ആക്രമിച്ചത്. ആക്രമണത്തിൽ ഇവർക്ക് പരിക്കേറ്റിരുന്നു. വനംവകുപ്പും പോലീസും മുൻപ് നടത്തിയ തിരച്ചിലിൽ പുലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സുരക്ഷ മുൻനിർത്തി നാട്ടുകാരെ ഈ തിരച്ചിലിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിരിക്കുകയാണ്.

പുലി സമീപത്തുണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് കർശന നിയന്ത്രണങ്ങളോടെ പോലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇന്നലെ വീണ്ടും പുലിയെ കണ്ട സാഹചര്യത്തിൽ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്.

English Summary:

Search intensified for leopard that entered residential area of Nadapuram Kummankode in Kozhikode. Inspection will be conducted using thermal drone and other systems. Locals said leopard was seen in area again yesterday. It was the other day that leopard attacked and injured two people including a student. Forest department and police had conducted search in area yesterday also but could not find leopard. As locals cannot be part of search, police have made heavy security arrangements in area. Locals are being excluded from search considering danger if leopard is nearby. Locals are anxious after leopard was seen again yesterday.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384362/nadapuram-kummankode-leopard-search-intensified-thermal-drone)