---
title: "'അമ്മേ, അവർ എന്നെ കൊല്ലും'....അമ്മയെ വിളിച്ച് സഹായം തേടി; പിന്നാലെ ഹോംസ്റ്റേ മുറിയിൽ യുവതി മരിച്ച നിലയിൽ, ആൺ സുഹൃത്ത് അറസ്റ്റിൽ "
english_title: "Guwahati University Student Found Dead in Homestay; Friend Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384345/guwahati-university-student-nimisha-found-dead-homestay-friend-arrested"
published_at: "2026-09-26T20:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7dd620674c_guwahati-university-student-nimisha-found-dead-homestay-friend-arrested.jpg"
keywords: ["Student Death", "Guwahati University", "Women Death", "Crime News"]
---

# 'അമ്മേ, അവർ എന്നെ കൊല്ലും'....അമ്മയെ വിളിച്ച് സഹായം തേടി; പിന്നാലെ ഹോംസ്റ്റേ മുറിയിൽ യുവതി മരിച്ച നിലയിൽ, ആൺ സുഹൃത്ത് അറസ്റ്റിൽ 

> **Lead Summary:** ഗുവാഹത്തി: അസമിൽ ഗുവാഹത്തി സർവകലാശാലയിലെ വിദ്യാർഥിനിയെ ഹോംസ്റ്റേ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സോഷ്യോളജി വിദ്യാർഥിനി നിമിഷ ആണ് മരിച്ചത്.

## Article Content

ഗുവാഹത്തി: അസമിൽ ഗുവാഹത്തി സർവകലാശാലയിലെ വിദ്യാർഥിനിയെ ഹോംസ്റ്റേ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സോഷ്യോളജി വിദ്യാർഥിനി നിമിഷ ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആസിഫ് അലി (26) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നിമിഷ തൂങ്ങിമരിച്ചതാണെന്നാണ് സുഹൃത്ത് അവകാശപ്പെടുന്നതെങ്കിലും, പ്രാഥമിക പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇതൊരു ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗരാൽ നഗരത്തിലെ ഒരു ഹോംസ്റ്റേയിലാണ് ഇരുവരും താമസിച്ചിരുന്നത്.

> വെള്ളിയാഴ്ച വൈകീട്ട് സുഹൃത്തിന്റെ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞാണ് നിമിഷ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പുലർച്ചെ രണ്ട് മണിയോടെ നിമിഷ തന്റെ അമ്മയെ ഫോണിൽ വിളിച്ച് കരഞ്ഞുകൊണ്ട് "അമ്മേ, അവർ എന്നെ കൊല്ലും" എന്ന് ഭയത്തോടെ പറഞ്ഞതായും അതിനുശേഷം ഫോൺ പെട്ടെന്ന് കട്ടായതായും കുടുംബാംഗങ്ങൾ പറഞ്ഞു.

പുലർച്ചെ ഹോംസ്റ്റേ മുറിയിൽ നിന്ന് യുവാവിന്റെ നിലവിളി കേട്ട ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ തന്നെ യുവതിയെ ഗുവാഹത്തി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.**English Summary:**

> Guwahati: Nimisha (22), a Sociology student at Guwahati University, was found dead under mysterious circumstances inside a homestay room in Assam. Police arrested her friend Asif Ali (26), who was staying with her. According to the friend, Nimisha died by hanging, while police suspect, based on preliminary examination, that it could be a planned murder. Family members said Nimisha called her mother around 2 am and, crying in fear, said, “Mother, they will kill me,” before the call suddenly disconnected. Homestay staff later alerted police after hearing the young man’s screams. Nimisha was taken to Guwahati Medical College, where she was declared dead.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384345/guwahati-university-student-nimisha-found-dead-homestay-friend-arrested)