---
title: "പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയോട് ലിഫ്റ്റ് വാഗ്ദാനം; വഴിമാറിയ യാത്രയിൽ ക്രൂരത, വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി "
english_title: "Bihar Darbhanga Minor Student Assault Case Biraul Police Station Investigation Complaint Family"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384289/bihar-darbhanga-minor-student-assault-case-biraul-police-investigation-complaint"
published_at: "2026-09-26T13:45:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37b94821a52_Woman_gang-raped.jpg"
keywords: ["Gang Rape", "Rape Case", "Crime News", "Patna Gang Rape"]
---

# പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയോട് ലിഫ്റ്റ് വാഗ്ദാനം; വഴിമാറിയ യാത്രയിൽ ക്രൂരത, വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി 

> **Lead Summary:** പറ്റ്ന: ബിഹാറിലെ ദർഭംഗയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഗ്രാമത്തിലെ യുവാവ് ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

## Article Content

പറ്റ്ന: ബിഹാറിലെ ദർഭംഗയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഗ്രാമത്തിലെ യുവാവ് ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

യുവാവും സുഹൃത്തും ചേർന്ന് മറ്റൊരു ഗ്രാമത്തിലേക്ക് കൊണ്ടുപോയി അവിടെ വച്ചാണ് പീഡനത്തിനിരയാക്കിയത്. ബിറൗൾ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.വിദ്യാർഥിനി പരീക്ഷ എഴുതാനായി സ്കൂളിൽ പോയതായിരുന്നു.

പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ, സ്വന്തം ഗ്രാമത്തിലുള്ള ഒരു യുവാവ് പെൺകുട്ടിയെ ബൈക്കിൽ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു. പെൺകുട്ടിക്ക് യുവാവിനെ മുൻപരിചയമുള്ളതിനാൽ ബൈക്കിൽ കയറി.

എന്നാൽ സ്വന്തം വീട്ടിൽ ഇറക്കുന്നതിന് പകരം, യുവാവ് മറ്റൊരു ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. തുടർന്ന് ഈ രണ്ട് യുവാക്കളും ചേർന്ന് വിദ്യാർഥിനിയെ തടഞ്ഞുവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് കുടുംബം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് യുവാക്കളുടെ പങ്കും സംഭവവുമായി ബന്ധപ്പെട്ട മറ്റ് വസ്തുതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നിലവിൽ പൊലീസ് അന്വേഷണത്തിന് ശേഷമേ സംഭവത്തിന്റെ പൂർണ ചിത്രം വ്യക്തമാകൂ. വിദ്യാർഥിനിയുടെ മൊഴി, സംഭവസ്ഥലം, മറ്റ് തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പൊലീസ് തുടർനടപടികൾ സ്വീകരിക്കുന്നത്.

**English Summary:**

Patna: A complaint of assault on a minor student has been reported in Darbhanga, Bihar. Incident allegedly under Biraul police station limits. According to complaint, student had gone to school for exam and while returning, a youth known to her offered bike lift and took her to another place where assault allegedly took place. Family filed police complaint after child informed them. Police are investigating involvement of accused and other facts, further action will be based on statement, spot and other evidence.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384289/bihar-darbhanga-minor-student-assault-case-biraul-police-investigation-complaint)