---
title: "'തനിക്കും മകൾക്കും നേരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കൽ; തന്നിലൂടെ പാർട്ടിയെ ലക്ഷ്യംവച്ചുള്ള നീക്കത്തിൽ ബിജെപിക്കൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണ്' - പിണറായി വിജയൻ"
english_title: "Masappadi Case Move Against Party Alappuzha Opposition Leader Pinarayi Vijayan Exalogic Political"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384262/masappadi-case-move-against-party-alappuzha-opposition-leader-pinarayi-vijayan-exalogic-political"
published_at: "2026-09-26T11:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab76233ac177_masappadi-case-move-against-party-alappuzha-opposition-leader-pinarayi-vijayan-exalogic-political.jpg"
keywords: ["Masappadi case", "Pinarayi Vijayan", "CMRL-Exalogic", "Veena T"]
---

# 'തനിക്കും മകൾക്കും നേരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കൽ; തന്നിലൂടെ പാർട്ടിയെ ലക്ഷ്യംവച്ചുള്ള നീക്കത്തിൽ ബിജെപിക്കൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണ്' - പിണറായി വിജയൻ

> **Lead Summary:** ആലപ്പുഴ: മാസപ്പടി കേസ് പാർട്ടിക്ക് എതിരായ നീക്കമെന്ന് ആലപ്പുഴ ജില്ലാ വിശാലസമിതിയിൽ വിശദീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തനിക്കും മകൾക്കും നേരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കൽ എന്നാണ് പിണറായിയുടെ വിശദീകരണം.

## Article Content

ആലപ്പുഴ: മാസപ്പടി കേസ് പാർട്ടിക്ക് എതിരായ നീക്കമെന്ന് ആലപ്പുഴ ജില്ലാ വിശാലസമിതിയിൽ വിശദീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തനിക്കും മകൾക്കും നേരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കൽ എന്നാണ് പിണറായിയുടെ വിശദീകരണം.

സേവനം ചെയ്തതിനാണ് എക്സാലോജിക്കിന് പണം കിട്ടിയത്. ആർഎസ്എസും ബിജെപിയുമാണ് ഇതിനു പിന്നിലെന്നും പിണറായി പ്രവർത്തകരോട് പറഞ്ഞു.

എൽഡിഎഫിനെതിരെയുള്ള നീക്കമാണ് എക്സാലോജിക് കേസ്. നിന്നെയല്ല നിൻ്റെയച്ഛനെ നോക്കുന്നു എന്ന തരത്തിലാണ് വീണയ്ക്കെതിരായ മാസപ്പടി കേസ് ഉണ്ടായത്. അച്ഛനിതെല്ലാം എത്ര കണ്ടതാണ് ഇവർക്കറിയില്ല.

തന്നിലൂടെ പാർട്ടിയെ ലക്ഷ്യംവച്ചുള്ള നീക്കത്തിൽ ബിജെപിക്കൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണെന്നും ആലപ്പുഴയിലെ വിശാല ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. ഒരുകാലത്തും ഇല്ലാത്ത തരത്തിൽ കമ്മീഷൻ ചോദ്യം ചെയ്യപ്പെടുന്നു. പുറത്തു വന്ന വിവരങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്വന്തം തോന്നലുകൾ തീരുമാനങ്ങളാക്കുകയാണ്.

ഏകപക്ഷീയ നിലപാടുകൾ സ്വീകരിക്കുന്നു. ഇതിനെതിരെ പ്രക്ഷോഭം ആളിപ്പടരും. സെൻസസ് നടപടിക്രമങ്ങൾ സ്വകാര്യതയ്ക്ക് ഭീഷണിയാണ്. ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയത്തിൽ നഷ്ടമുണ്ടാകരുത്.

രാജ്യത്ത് നടക്കാൻ പോകുന്ന പ്രക്ഷോഭത്തിന്റെ സൂചനയാണ് ഇന്നലെ കണ്ടത്. രാജ്യ വ്യപക പ്രതിഷേധത്തിന് ഇടത് പക്ഷവും ആഹ്വാനം ചെയ്തു കഴിഞ്ഞു. കേരളം ഒരു വ്യത്യസ്ത സംസ്ഥാനം ആയിരുന്നു. കേന്ദ്ര നയങ്ങൾക്ക് ബദൽ നയം നമുക്ക് ഉണ്ടായിരുന്നു.

ആർഎസ്എസ് നയം ആണ് കേന്ദ്രം നടപ്പിലാക്കുന്നത്. പുതിയ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്നും പിണറായി പറഞ്ഞു.

വന്ദേ മാതരത്തിൻ്റെ പൂർണ ആലാപനം ഇതാണ് വ്യക്തമാക്കിയത്. ഗവർണുമായി ഒത്തുകളിയാണ് ന‌ടക്കുന്നത്. എതിർക്കേണ്ടതിനെ എതിർക്കണ്ടേ. നിയമപരമായി നേരിടേണ്ടതിനെ നേരിടേണ്ടേ. ഒന്നിനും ഇല്ല എന്ന് പറഞ്ഞ് മാറി നിൽക്കുകയാണ്.

വ്യക്തികളെ കേസിൽ പ്രതികളാക്കുന്നത് മനസിലാക്കാം. രാഷ്ട്രീയ പാർട്ടികളെ കേസിൽ പ്രതികളാക്കുന്നത് കേട്ടു. കേൾവിയുണ്ടോ. കരുവന്നൂരിൽ അതാണ് കണ്ടത്. പാർട്ടിയുടെ ജില്ലാ സെക്രട്ടറിമാരെയെല്ലാം പ്രതികളാക്കുന്നത് എന്ത് ന്യായമാണെന്നും പിണറായി ചോദിച്ചു.

**English Summary:**

Alappuzha: Opposition leader Pinarayi Vijayan explained in Alappuzha district committee that Masappadi case is a move against the party, report says. He termed actions against him and his daughter as political vendetta, saying Exalogic got money for service rendered and RSS and BJP are behind it. He said Exalogic case is against LDF and Masappadi case against Veena targets father, BJP and Congress joined together targeting party through him. He said Election Commission credibility is lost, Chief Election Commissioner makes whims as decisions, census threatens privacy, states that controlled population should not lose in delimitation, protest will spread. He said Kerala had alternative to central policies, centre implements RSS agenda and new government implements RSS agenda, Vande Mataram full rendition clarifies it and collusion with Governor happening. He questioned making political parties accused and district secretaries accused in Karuvannur.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384262/masappadi-case-move-against-party-alappuzha-opposition-leader-pinarayi-vijayan-exalogic-political)