---
title: "വടകര എം ഡി എം എ കേസ്  പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു; കുത്തേറ്റത് ഭർത്താവിൽ നിന്ന്"
english_title: "Vadakara MDMA Case Second Accused Teacher Keerthana Stabbed By Husband"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384246/vadakara-mdma-case-teacher-keerthana-stabbed-husband-NEW"
published_at: "2026-09-26T10:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7567bf0d62_vadakara-mdma-case-teacher-keerthana-stabbed-husband.jpg"
keywords: ["Vadakara MDMA Case", "Teacher Keerthana", "Husband Bineesh Attack", "Vadakara Police Station"]
---

# വടകര എം ഡി എം എ കേസ്  പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു; കുത്തേറ്റത് ഭർത്താവിൽ നിന്ന്

> **Lead Summary:** **വടകര:**എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയതായിരുന്നു കീർത്തന. ഈ സമയത്താണ് ഭർത്താവ് ബിനീഷ് ആക്രമിച്ചത്. 

## Article Content

**വടകര:**എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയതായിരുന്നു കീർത്തന. ഈ സമയത്താണ് ഭർത്താവ് ബിനീഷ് ആക്രമിച്ചത്. 

ഇന്ന് രാവിലെയാണ് സംഭവം. കുത്തേറ്റ കീർത്തനയെ ഉടൻ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ ഭർത്താവുമായി പിണങ്ങി കഴിഞ്ഞ കീർത്തന ഇതിനിടയിലാണ് എം ഡി എം എ കേസിൽ പിടിയിലാകുന്നത്. പ്രതിയെ പോലീസ് കാസ്റ്റഡിയിലിൽ എടുത്തു. കഴുത്തിനും കാലിനുമാണ് പരിക്കേറ്റത്.

English Summary: In Vadakara MDMA case, second accused teacher Keerthana was stabbed by her husband Bineesh. She had come to Vadakara police station as per High Court bail condition when she was attacked. Injured Keerthana was admitted to Vadakara Taluk Hospital and will be shifted to Kozhikode Medical College as injury is serious. Police have started probe.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384246/vadakara-mdma-case-teacher-keerthana-stabbed-husband-NEW)