---
title: "സ്വർണം വാങ്ങാൻ ഇതാ ഗോൾഡൻ ചാൻസ്!  ഇന്നലെ കൂടിയത് ഇന്ന് പൊട്ടി വീണു, പവന് 120 രൂപയുടെ ഇടിവ്"
english_title: " Kerala Gold Price Today Drops By 120 Rupees Per Pavan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384243/kerala-gold-price-today-drops-120-rupees-pavan-rate-new-"
published_at: "2026-09-26T10:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab751bbe1f9a_kerala-gold-price-today-drops-120-rupees-pavan-rate.jpg"
keywords: ["Kerala Gold Price Today", "Gold Price Drop", "22 Carat Gold Rate", "18 Carat Gold Rate"]
---

# സ്വർണം വാങ്ങാൻ ഇതാ ഗോൾഡൻ ചാൻസ്!  ഇന്നലെ കൂടിയത് ഇന്ന് പൊട്ടി വീണു, പവന് 120 രൂപയുടെ ഇടിവ്

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 1,11,960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 1,12,080 രൂപയായിരുന്നു വില. നിലവിലെ നിരക്ക് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നിനോട് അടുത്താണ്.

## Article Content

**കോഴിക്കോട്: **സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 1,11,960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 1,12,080 രൂപയായിരുന്നു വില. നിലവിലെ നിരക്ക് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നിനോട് അടുത്താണ്.

മറ്റ് വിപണി നിരക്കുകള്‍ താഴെ പറയുന്നവയാണ്:

22 കാരറ്റ് സ്വര്‍ണം (പവന്‍): 1,11,960 രൂപ (120 രൂപ കുറഞ്ഞു)

18 കാരറ്റ് സ്വര്‍ണം (പവന്‍): 92,000 രൂപ (80 രൂപ കുറഞ്ഞു)

18 കാരറ്റ് സ്വര്‍ണം (ഗ്രാം): 11,500 രൂപ (10 രൂപ കുറഞ്ഞു)

വെള്ളി (ഗ്രാം): 245 രൂപ

അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ചെറിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,285 ഡോളറും, വെള്ളി ട്രോയ് ഔണ്‍സിന് 64.3 ഡോളറുമാണ് ഇന്നത്തെ നിരക്ക്.

English Summary: Gold price sees slight dip in Kerala. Pavan price dropped by Rs 120 to Rs 1,11,960 after rising by Rs 120 yesterday to Rs 1,12,080. 18 carat gold dropped by Rs 80 per pavan to Rs 92,000, gram by Rs 10 to Rs 11,500. Silver price today is Rs 245 per gram. Gold is near lowest rate of this month. In international market, gold slightly increased to trade at 4285 dollars per troy ounce, silver at 64.3 dollars.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384243/kerala-gold-price-today-drops-120-rupees-pavan-rate-new-)