---
title: "യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, 20 വർഷം തടവ് ശിക്ഷ, പിന്നാലെ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; കണ്ണൂർ സ്വദേശി പിടിയിൽ"
english_title: "Alappuzha Rape Case 20 Years Rigorous Imprisonment Bail Violation Absconding Accused Arrested Kannur Venmony Police Muhammed Shafi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384228/alappuzha-rape-case-20-years-imprisonment-bail-violation-accused-arrested-kannur-venmony-police"
published_at: "2026-09-26T09:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab74017c17ff_alappuzha-rape-case-20-years-imprisonment-bail-violation-accused-arrested-kannur-venmony-police.jpg"
keywords: ["Alappuzha Rape Case", "Rape Case", "Bail Violation", "Haripad Fast Track Court"]
---

# യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, 20 വർഷം തടവ് ശിക്ഷ, പിന്നാലെ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; കണ്ണൂർ സ്വദേശി പിടിയിൽ

> **Lead Summary:** ആലപ്പുഴ: പീഡനക്കേസിൽ കോടതി 20 വർഷം കഠിനതടവിന് ശിക്ഷിച്ച ശേഷം ജാമ്യത്തിൽ ഇറങ്ങി വ്യവസ്ഥകൾ ലംഘിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ. കണ്ണൂർ പരിയാരം വില്ലേജിൽ പരിയാരം മുറിയിൽ താന്നൂക്കര വീട്ടിൽ മുഹമ്മദ് ഷാഫി യെയാണ് വെൺമണി പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

ആലപ്പുഴ: പീഡനക്കേസിൽ കോടതി 20 വർഷം കഠിനതടവിന് ശിക്ഷിച്ച ശേഷം ജാമ്യത്തിൽ ഇറങ്ങി വ്യവസ്ഥകൾ ലംഘിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ. കണ്ണൂർ പരിയാരം വില്ലേജിൽ പരിയാരം മുറിയിൽ താന്നൂക്കര വീട്ടിൽ മുഹമ്മദ് ഷാഫി യെയാണ് വെൺമണി പൊലീസ് അറസ്റ്റ് ചെയ്തത്.

2017ൽ വെൺമണി സ്വദേശിനിയായ ബുദ്ധിമാന്ദ്യമുള്ള യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് മുഹമ്മദ് ഷാഫിക്കെതിരെ വെൺമണി പൊലീസ് കേസെടുത്തത്. തുടർന്ന് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് കോടതി 2025ൽ പ്രതിക്ക് 20 വർഷം കഠിനതടവ് വിധിച്ചിരുന്നു.

വിധിക്കെതിരെ അപ്പീൽ സമർപ്പിച്ച് ജാമ്യത്തിലിറങ്ങിയ പ്രതി അപ്പീൽ വ്യവസ്ഥകൾ ലംഘിച്ച് ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് കോടതി പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബി, മാന്നാർ സർക്കിൾ ഇൻസ്പെക്ടർ അജീബ് എന്നിവരടങ്ങിയ അന്വേഷണസംഘത്തിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യ്തത്.

വെൺമണി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനന്തുവിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, അനസ് ഖാൻ, ഷിഹാബ് സലാം എന്നിവർ ചേർന്ന സംഘമാണ് അറസ്റ്റ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

**English Summary:**

Alappuzha: Accused who absconded violating bail conditions after court sentenced 20 years rigorous imprisonment in rape case arrested, police said. Venmony police arrested Muhammed Shafi 42, of Thannukkara House, Pariyaram Muri, Pariyaram Village, Kannur. Police said case was registered against him in 2017 for allegedly raping mentally challenged woman native of Venmony promising marriage. Haripad Fast Track Court sentenced him to 20 years rigorous imprisonment in 2025. Police said after filing appeal and getting bail, he violated appeal conditions and absconded. Court then issued non-bailable warrant. Under supervision of Chengannur DySP Alex Baby and Mannar Circle Inspector Ajeeb, team led by Venmony SHO Ananthu with Civil Police Officers Anoop, Anas Khan, Shihab Salam arrested him from hideout in Kannur. Produced in court and remanded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384228/alappuzha-rape-case-20-years-imprisonment-bail-violation-accused-arrested-kannur-venmony-police)