---
title: "ടിക്കറ്റ് എടുത്തുവെച്ചോളൂ....; 30 കോടി ആർക്ക്?  ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്, വിറ്റഴിഞ്ഞത്  90 ലക്ഷം ടിക്കറ്റുകൾ!"
english_title: "Thiruvonam Bumper BR 111 Draw Today First Prize 30 Crore Winner Gets 16.47 Crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384226/thiruvonam-bumper-br111-draw-today-30-crore-prize-winner-16-crore"
published_at: "2026-09-26T08:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab73b53778b4_thiruvonam-bumper-br111-draw-today-30-crore-prize-winner-16-crore.jpg"
keywords: ["Thiruvonam Bumper 2025", "BR 111 Lottery Result", "Kerala Lottery Bumper", "Gorky Bhavan Draw"]
---

# ടിക്കറ്റ് എടുത്തുവെച്ചോളൂ....; 30 കോടി ആർക്ക്?  ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്, വിറ്റഴിഞ്ഞത്  90 ലക്ഷം ടിക്കറ്റുകൾ!

> **Lead Summary:** ** **കേരള ലോട്ടറി ചരിത്രത്തിലെ എക്കാലത്തെയും വലിയ സമ്മാനത്തുകയായ 30 കോടി രൂപയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. കഴിഞ്ഞ വർഷം 25 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം ഇത്തവണ 30 കോടിയായി സർക്കാർ ഉയർത്തിയിട്ടുണ്ട്.

## Article Content

** **കേരള ലോട്ടറി ചരിത്രത്തിലെ എക്കാലത്തെയും വലിയ സമ്മാനത്തുകയായ 30 കോടി രൂപയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. കഴിഞ്ഞ വർഷം 25 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം ഇത്തവണ 30 കോടിയായി സർക്കാർ ഉയർത്തിയിട്ടുണ്ട്.

ആകെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായി വിറ്റഴിഞ്ഞു. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലാണ് (20,95,300). തൃശൂർ (10,62,000), തിരുവനന്തപുരം (8,64,100) ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ, കാസർകോടാണ് ഏറ്റവും കുറവ് വിൽപന നടന്നത് (2,71,400).

30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നികുതിയും കമ്മീഷനും കഴിഞ്ഞ് ഏകദേശം 16.47 കോടി രൂപയാകും കൈയിൽ ലഭിക്കുക. ഏജൻസി കമ്മീഷനായി 10 ശതമാനവും (ഏകദേശം 3 കോടി രൂപ), ബാക്കി തുകയിൽ നിന്ന് 30 ശതമാനം ടിഡിഎസും (8.10 കോടി), ഇതിന്മേൽ 25 ശതമാനം സർചാർജും (2,02,50,000 രൂപ) കൂടാതെ ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസും ഈടാക്കിയാണ് ഈ തുക കണക്കാക്കിയിരിക്കുന്നത്.

English Summary:

After year-long wait, Thiruvonam Bumper BR 111 draw will be held today at 2 PM at Gorky Bhavan, Thiruvananthapuram. First prize is Rs 30 crore, highest ever in Kerala lottery history, increased from Rs 25 crore last year. After 10% agency commission (Rs 3 crore) and 30% TDS (Rs 8.10 crore), 25% surcharge on tax (Rs 2.02 crore) plus health and education cess, winner will get approximately Rs 16.47 crore. 90 lakh tickets were printed and all sold out. Palakkad district recorded highest sales (20,95,300 tickets), followed by Thrissur (10,62,000) and Thiruvananthapuram (8,64,100). Lowest sales in Kasaragod (2,71,400).

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384226/thiruvonam-bumper-br111-draw-today-30-crore-prize-winner-16-crore)