---
title: " ‘കള്ളക്കടൽ’ ജാഗ്രതാ നിർദേശം: കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലർട്ട്"
english_title: "Kerala Coastal Districts on Red Alert Over Kallakkadal and High Waves"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384218/kerala-coastal-districts-red-alert-kallakkadal-high-waves"
published_at: "2026-09-26T06:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab715f47f184_kerala-coastal-districts-red-alert-kallakkadal-high-waves.jpg"
keywords: ["Kallakkadal", "Kerala Coast", "Red Alert"]
---

#  ‘കള്ളക്കടൽ’ ജാഗ്രതാ നിർദേശം: കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

> **Lead Summary:** തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും ‘കള്ളക്കടൽ’ പ്രതിഭാസത്തിനും ശക്തമായ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പുലർച്ചെ 02:30 മുതൽ തിങ്കളാഴ്ച പുലർച്ചെ 02:30 വരെ 1.0 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

## Article Content

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും ‘കള്ളക്കടൽ’ പ്രതിഭാസത്തിനും ശക്തമായ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പുലർച്ചെ 02:30 മുതൽ തിങ്കളാഴ്ച പുലർച്ചെ 02:30 വരെ 1.0 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയേറെയാണെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ജില്ലയിലെ ആലപ്പാട് മുതൽ ഇടവ വരെയും പ്രത്യേക ജാഗ്രത ആവശ്യമാണ്. ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളത്ത് മുനമ്പം എഫ്.എച്ച്. മുതൽ മറുവക്കാട് വരെയും ജാഗ്രതാ നിർദേശമുണ്ട്.

തൃശൂർ ജില്ലയിലെ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും മലപ്പുറം ജില്ലയിലെ കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും കോഴിക്കോട് ജില്ലയിലെ ചോമ്പാല എഫ്.എച്ച്. മുതൽ രാമനാട്ടുകര വരെയും ജാഗ്രത പാലിക്കണം. കണ്ണൂർ ജില്ലയിലെ വളപട്ടണം മുതൽ ന്യൂ മാഹി വരെയും കാസറഗോഡ് ജില്ലയിലെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിന് പുറമേ തമിഴ്‌നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും ‘കള്ളക്കടൽ’ പ്രതിഭാസത്തിന്റെ ഭാഗമായി ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ചെറിയ വള്ളങ്ങളും ബോട്ടുകളും ഈ സമയത്ത് കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം. ‘കള്ളക്കടൽ’ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ള ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതുപോലെ തന്നെ അപകടകരമാണ് അവ കരയ്ക്കടുപ്പിക്കുന്നതും. അതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങളായ ബോട്ടുകൾ, വള്ളങ്ങൾ തുടങ്ങിയവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ നിർദേശിക്കുന്നു.

English Summary:

INCOIS has warned of the possibility of the ‘Kallakkadal’ phenomenon and high waves along all coastal districts of Kerala. A red alert has been issued, with waves between 1.0 and 1.5 metres and sea attacks possible from 2:30 am Saturday to 2:30 am Monday. Special caution has been advised in specified coastal areas of all nine coastal districts. Warnings have also been issued for coastal areas of Kanyakumari, Ramanathapuram, Thoothukudi and Tirunelveli in Tamil Nadu, as well as Lakshadweep. Fishermen and coastal residents have been advised to remain highly cautious and avoid sea activities until the warning is withdrawn.

Your file library is full. New files won't be saved to

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384218/kerala-coastal-districts-red-alert-kallakkadal-high-waves)