---
title: "സ്വർണവും പണവും കാണിച്ച് സോഷ്യൽ മീഡിയയിൽ റീൽ: ഒടുവിൽ യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് എല്ലാം കവർന്ന് മോഷ്ടാക്കൾ"
english_title: "YouTuber House Robbery After Instagram Reel Showing Gold Cash Nagercoil Vinodkumar Madhumitha 118 P Sovereigns CCTV Rajakamangalam Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384185/youtuber-house-robbery-after-gold-cash-reel-nagercoil-118-sovereigns-cctv-police-investigation"
published_at: "2026-09-25T19:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab67e24b9a9d_youtuber-house-robbery-after-gold-cash-reel-nagercoil-118-sovereigns-cctv-police-investigation.jpg"
keywords: ["YouTuber House Robbery", "Robbery", "Theft", "Gold Cash Robbery  Nagercoil"]
---

# സ്വർണവും പണവും കാണിച്ച് സോഷ്യൽ മീഡിയയിൽ റീൽ: ഒടുവിൽ യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് എല്ലാം കവർന്ന് മോഷ്ടാക്കൾ

> **Lead Summary:** ചെന്നൈ: സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും പ്രദര്‍ശിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ റീലുകള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ വന്‍കവര്‍ച്ച. തമിഴ്‌നാട് നാഗര്‍കോവിലിലെ വിനോദ്കുമാര്‍-മധുമിത ദമ്പതികളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിലുണ്ടായിരുന്ന 118 പവന്‍ സ്വര്‍ണം നഷ്ടമായി.

## Article Content

ചെന്നൈ: സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും പ്രദര്‍ശിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ റീലുകള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ വന്‍കവര്‍ച്ച. തമിഴ്‌നാട് നാഗര്‍കോവിലിലെ വിനോദ്കുമാര്‍-മധുമിത ദമ്പതികളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിലുണ്ടായിരുന്ന 118 പവന്‍ സ്വര്‍ണം നഷ്ടമായി.

വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും നോട്ടുകെട്ടുകളുമായി പൂജാമുറിയില്‍ ഉത്സാഹത്തോടെയിരിക്കുന്ന റീല്‍ കഴിഞ്ഞ ദിവസമാണ് മധുമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കുടുംബത്തിന്റെ സമ്പാദ്യം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വീഡിയോക്ക് താഴെ നിരവധി പേര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

തൊട്ടുപിന്നാലെയാണ് വന്‍ കവര്‍ച്ച നടന്നത്. സിസിടിവിയുടെ കണ്ണുവെടിച്ച് വീട്ടിന് പിറകിലൂടെയാണ് മോഷ്ടാക്കള്‍ അതിക്രമിച്ചുകയറിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ രാജാകമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീട്ടിലെയും തൊട്ടടുത്തെ കടകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം മോഷ്ടാക്കളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

**English Summary:**

Chennai: After posting Instagram reels displaying gold jewellery and bundles of cash, house of YouTuber couple Vinodkumar-Madhumitha in Nagercoil, Tamil Nadu was robbed, family says 118 sovereigns gold lost. Report says Madhumitha recently posted reel sitting enthusiastically in pooja room with gold and cash, video showing family savings drew heavy criticism in comments, followed by robbery. Family alleged thieves evaded CCTV and entered from behind house. Rajakamangalam police registered case and started investigation, police said examining CCTV footage from house and nearby shops and will nab thieves soon.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384185/youtuber-house-robbery-after-gold-cash-reel-nagercoil-118-sovereigns-cctv-police-investigation)