---
title: "അഫ്‌സലും ജസ്‌നയും പിടിയിലായത് ലോഡ്‌ജിൽ നിന്ന്, വിഷ്‌ണുവിനെ റെയിൽവേ സ്റ്റേഷനിൽ വച്ചും പിടികൂടി; ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി 306 ഗ്രാം എംഡിഎംഎ കണ്ടെത്തി"
english_title: " Kochi Operation Toofan Narco Hunt 306 Gram MDMA Seized Three Arrested Including Woman Central Police Station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384183/kochi-operation-toofan-narco-hunt-mdma-seizure-306-gram-three-arrested-woman-central-police"
published_at: "2026-09-25T18:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6777b3c6ea_kochi-operation-toofan-narco-hunt-mdma-seizure-306-gram-three-arrested-woman-central-police.jpg"
keywords: ["Operation Toofan Narco Hunt", "Kochi Operation Toofan Narco Hunt", "MDMA Seizure"]
---

# അഫ്‌സലും ജസ്‌നയും പിടിയിലായത് ലോഡ്‌ജിൽ നിന്ന്, വിഷ്‌ണുവിനെ റെയിൽവേ സ്റ്റേഷനിൽ വച്ചും പിടികൂടി; ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി 306 ഗ്രാം എംഡിഎംഎ കണ്ടെത്തി

> **Lead Summary:** കൊച്ചി: ലഹരിക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ' ഭാഗമായി കൊച്ചി സിറ്റിയിൽ വൻ എംഡിഎംഎ വേട്ട. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നായി യുവതിയടക്കം മൂന്ന് പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി.

## Article Content

കൊച്ചി: ലഹരിക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ' ഭാഗമായി കൊച്ചി സിറ്റിയിൽ വൻ എംഡിഎംഎ വേട്ട. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നായി യുവതിയടക്കം മൂന്ന് പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി.

ഇവരിൽ നിന്ന് ആകെ 306.468 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. കളപ്പുരയ്ക്കൽ റോഡിന് സമീപമുള്ള ലോഡ്ജിൽ നിന്ന് ചേർത്തല തിരിഛാറ്റുകുളം തച്ചൻവീട്ടിൽ അഫ്സൽ (23), ആലപ്പുഴ ചെങ്ങന്നൂർ പുത്തൻകാവ് ആലുംമൂട്ടിൽ ജസ്‌ന സൂസൻ ജൂബി (20) എന്നിവരാണ് ആദ്യത്തെ സംഘത്തിൽ പിടിയിലായത്.

ഇവരുടെ പക്കൽ നിന്ന് 199.038 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടർന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് നടത്തിയ പരിശോധനയിൽ കൊച്ചി പാണ്ടിക്കുടി സ്വദേശിയായ വിഷ്ണു ബി. പൈ (34) എന്നയാളെ 107.430 ഗ്രാം എംഡിഎംഎയുമായി പോലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.

നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽ കുമാർ, എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ, സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോം, എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ അനീഷ് ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.

**English Summary:**

Kochi City Police seized total 306.468 grams MDMA and arrested three including woman under Operation Toofan Narco Hunt within Ernakulam Central station limits. From lodge near Kalappurackal Road, Afsal (23) of Cherthala and Jasna Susan Juby (20) of Chengannur were caught with 199.038 grams MDMA. Near Ernakulam South Railway Station, Vishnu B Pai (34) of Pandikudy, Kochi was held with 107.430 grams. Operation was under direction of City Police Commissioner Kaliraj Mahesh Kumar, supervision of DCPs Arun K Pavithran and Mohit Rawat IPS, led by Narcotic Cell AC TD Sunil Kumar, Ernakulam AC Peter, Central AC Sibi Tom, Central Inspector Aneesh Joy and City Danasaf team.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384183/kochi-operation-toofan-narco-hunt-mdma-seizure-306-gram-three-arrested-woman-central-police)