---
title: "അടിവസ്ത്രത്തിൽ നിർത്തി മർദ്ദനം; മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ സീനിയർമാരുടെ ക്രൂരത, പരാതിയുമായി വിദ്യാർത്ഥികൾ "
english_title: "Tamil Nadu Malayali Students Beaten Seniors Sri Sathya Sai Medical College Chengalpet Ragging Complaint Karunagappally Chavara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384142/tamilnadu-malayali-students-beaten-seniors-sri-sathya-sai-medical-college-chengalpet"
published_at: "2026-09-25T13:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab62c721d0f6_tamilnadu-malayali-students-beaten-seniors-sri-sathya-sai-medical-college-chengalpet.jpg"
keywords: ["Malayali Students Beaten", "Ragging", "Tamil Nadu Malayali Students Beaten", "Students  Assault"]
---

# അടിവസ്ത്രത്തിൽ നിർത്തി മർദ്ദനം; മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ സീനിയർമാരുടെ ക്രൂരത, പരാതിയുമായി വിദ്യാർത്ഥികൾ 

> **Lead Summary:** ചെന്നൈ: തമിഴ്നാട്ടിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് മലയാളികളായ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനമേറ്റതായി പരാതി. ചെങ്കൽപ്പെട്ട് ശ്രീ സത്യസായി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ വിദ്യാർത്ഥികളായ കരുനാഗപ്പള്ളി സ്വദേശി അലി അഷ്കറിനും ചവറ സ്വദേശി അർജുനുമാണ് മർദ്ദനമേറ്റത്.

## Article Content

ചെന്നൈ: തമിഴ്നാട്ടിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് മലയാളികളായ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനമേറ്റതായി പരാതി. ചെങ്കൽപ്പെട്ട് ശ്രീ സത്യസായി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ വിദ്യാർത്ഥികളായ കരുനാഗപ്പള്ളി സ്വദേശി അലി അഷ്കറിനും ചവറ സ്വദേശി അർജുനുമാണ് മർദ്ദനമേറ്റത്.

താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് സീനിയർ വിദ്യാർത്ഥികൾ കാരണമില്ലാതെ മർദ്ദിച്ചതെന്നാണ് പരാതി. തന്നെ അടിവസ്ത്രത്തിൽ നിർത്തിയ ശേഷം ക്രൂരമായി മർദ്ദിച്ചെന്ന് അലി അഷ്കർ പറഞ്ഞു. സംഭവത്തിൽ ഇരുവർക്കും പരിക്കേറ്റതായും പരാതിയിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ കരുനാഗപ്പള്ളി, ചവറ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്. കോളജിലെ കൂടുതൽ വിദ്യാർത്ഥികളും സമാനമായ രീതിയിൽ മർദ്ദനത്തിനും പീഡനത്തിനും ഇരയായിട്ടുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പൊലീസിനെ സമീപിച്ചത്.

സീനിയർ വിദ്യാർത്ഥികളിൽ നിന്ന് നേരിട്ട മർദ്ദനത്തെക്കുറിച്ചും സംഭവത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

**English Summary:**

Malayali students allegedly faced cruel beating by Malayali senior students in Tamil Nadu. Second-year students of Sri Sathya Sai Medical College and Research Institute, Chengalpet were beaten. Student Ali Ashkar from Karunagappally alleged he was made to stand in underwear and brutally beaten, Arjun from Chavara also beaten. Complaints filed at Karunagappally and Chavara stations alleging they were called to residence and beaten without reason. Students claim more were victimized.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384142/tamilnadu-malayali-students-beaten-seniors-sri-sathya-sai-medical-college-chengalpet)