---
title: "സ്കൂൾ കൗൺസലിങ്ങിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ;  മണ്ണന്തലയിൽ ഒന്‍പതാം ക്ലാസുകാരിക്ക് പീഡനം, പ്രായപൂര്‍ത്തിയാവാത്ത മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍"
english_title: " Thiruvananthapuram Mannanthala 9th Class Girl Complaint Minor Students Custody Police Juvenile Justice Board Counseling School Authorities"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384124/thiruvananthapuram-mannanthala-9th-class-girl-complaint-3-minors-custody-police"
published_at: "2026-09-25T11:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab60d42806b2_thiruvananthapuram-mannanthala-9th-class-girl-complaint-3-minors-custody-police.jpg"
keywords: ["Minor Students Rape Case", "Pocso Case", "Thiruvananthapuram Mannanthala Rape Case"]
---

# സ്കൂൾ കൗൺസലിങ്ങിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ;  മണ്ണന്തലയിൽ ഒന്‍പതാം ക്ലാസുകാരിക്ക് പീഡനം, പ്രായപൂര്‍ത്തിയാവാത്ത മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍

> **Lead Summary:** തിരുവനന്തപുരം: മണ്ണന്തലയില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3 വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസ്സുള്ളവരാണ് ഇവര്‍.

## Article Content

തിരുവനന്തപുരം: മണ്ണന്തലയില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3 വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസ്സുള്ളവരാണ് ഇവര്‍.

പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകാതെ പെണ്‍കുട്ടിയെയും കൂട്ടി പുറത്തുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചെന്നുമാണു പരാതി. പെണ്‍കുട്ടിയും വിദ്യാര്‍ഥികളും വ്യത്യസ്ത സ്‌കൂളുകളിലാണു പഠിക്കുന്നത്.

സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണു പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞത്. തുടര്‍ന്നു സ്‌കൂള്‍ അധികൃതര്‍ വിവരം വീട്ടുകാരെയും പൊലീസിനെയും അറിയിച്ചു.

ഇതിനു പിന്നാലെയാണ് കുട്ടികളെ പിടികൂടിയത്. പിടിയിലായ 3 പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.

**English Summary:**

Police took into custody three minor students aged 16 and 17 on complaint of assaulting a 9th class girl in Mannanthala, Thiruvananthapuram. Complaint says students known to girl took her outside skipping school. Girl revealed incident during counseling at school, after which school authorities informed family and police. Mannanthala police said the three will be produced before Juvenile Justice Board.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384124/thiruvananthapuram-mannanthala-9th-class-girl-complaint-3-minors-custody-police)