---
title: "വീടുകളിൽ ഉപയോഗിക്കാത്ത മരുന്നുകൾ വ്യാപകം; സുരക്ഷിത നിർമാർജനത്തിന് ബോധവത്കരണം വേണമെന്ന് പഠനം"
english_title: "Unused Medicines Found in 62.4% of Homes in Kozhikode Survey"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384094/unused-medicines-found-in-kozhikode-homes-survey"
published_at: "2026-09-25T06:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab5c98994d1d_Unused_Medicines_Found_in_62.4_of_Homes_in_Kozhikode_Survey.jpg"
keywords: ["Unused Medicines", "Medicine Waste", "Kozhikode", "Kayanna"]
---

# വീടുകളിൽ ഉപയോഗിക്കാത്ത മരുന്നുകൾ വ്യാപകം; സുരക്ഷിത നിർമാർജനത്തിന് ബോധവത്കരണം വേണമെന്ന് പഠനം

> **Lead Summary:** **കോഴിക്കോട്: **വീടുകളിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകളുടെയും അവ അശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിലൂടെ ഉണ്ടാകാവുന്ന സാമ്പത്തിക, ആരോഗ്യ, പരിസ്ഥിതി പ്രത്യാഘാതങ്ങളുടെയും പഠനവുമായി കായണ്ണ ജി.എച്ച്.എസ്.എസിലെ സാമ്പത്തികശാസ്ത്ര വിഭാഗവും ഇക്കണോമിക്‌സ് ക്ലബും. ‘റീ-ലൈഫ് - സുരക്ഷിത ഭാവിക്കായി ഉത്തരവാദിത്വത്തോടെയുള്ള മരുന്നുപയോഗം’ എന്ന പേരിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് തുടർനടപടികൾക്കായി കായണ്ണ പഞ്ചായത്തിന് കൈമാറി.

## Article Content

**കോഴിക്കോട്: **വീടുകളിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകളുടെയും അവ അശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിലൂടെ ഉണ്ടാകാവുന്ന സാമ്പത്തിക, ആരോഗ്യ, പരിസ്ഥിതി പ്രത്യാഘാതങ്ങളുടെയും പഠനവുമായി കായണ്ണ ജി.എച്ച്.എസ്.എസിലെ സാമ്പത്തികശാസ്ത്ര വിഭാഗവും ഇക്കണോമിക്‌സ് ക്ലബും. ‘റീ-ലൈഫ് - സുരക്ഷിത ഭാവിക്കായി ഉത്തരവാദിത്വത്തോടെയുള്ള മരുന്നുപയോഗം’ എന്ന പേരിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് തുടർനടപടികൾക്കായി കായണ്ണ പഞ്ചായത്തിന് കൈമാറി.

പഠനത്തിൽ പങ്കെടുത്ത വീടുകളിൽ 62.4 ശതമാനം വീടുകളിലും ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകളുണ്ടെന്ന് കണ്ടെത്തി. 50.8 ശതമാനം വീടുകളിൽ ചിലപ്പോഴെങ്കിലും അല്ലെങ്കിൽ പതിവായി മരുന്നുകൾ ശേഷിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ചികിത്സ പൂർത്തിയാകും മുമ്പ് മരുന്നുപയോഗം നിർത്തിയവരുടെ ശതമാനം 47.2 ആണ്. അതേസമയം, വീട്ടിൽ കാലാവധി കഴിഞ്ഞ മരുന്നുകളുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തവർ 47.6 ശതമാനമാണെന്നും പഠനത്തിൽ പറയുന്നു.

കായണ്ണ പഞ്ചായത്തിലെ 250 കുടുംബങ്ങളെ ഉൾപ്പെടുത്തി 40 വിദ്യാർത്ഥികൾ 20 സംഘങ്ങളായാണ് സർവേ നടത്തിയത്. വീടുകളിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകൾ, ചികിത്സ പൂർത്തിയാക്കുന്നതിന് മുമ്പ് മരുന്നുപയോഗം നിർത്തുന്ന പ്രവണത, കാലാവധി കഴിഞ്ഞ മരുന്നുകളുടെ സാന്നിധ്യം, അവ നിലവിൽ എങ്ങനെ നിർമാർജനം ചെയ്യുന്നു, മരുന്ന് മാലിന്യവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന്റെ അവസ്ഥ, സുരക്ഷിതമായി മരുന്നുകൾ തിരിച്ചെടുക്കുന്നതിനുള്ള സംവിധാനത്തോടുള്ള ജനങ്ങളുടെ സമീപനം എന്നിവയാണ് പ്രധാനമായും പഠനവിധേയമാക്കിയത്.

ബോധവത്കരണം വേണം

ഉപയോഗിക്കാത്തതോ കാലാവധി കഴിഞ്ഞതോ ആയ മരുന്നുകൾ നിലവിൽ കൈകാര്യം ചെയ്യുന്ന രീതികളിൽ 68.4 ശതമാനവും സുരക്ഷിതമല്ലെന്നാണ് പഠനത്തിലെ കണ്ടെത്തൽ. മരുന്നുകൾ സുരക്ഷിതമായി തിരികെ സ്വീകരിക്കുന്നതിനുള്ള സംഘടിത സംവിധാനത്തെ 93.2 ശതമാനം പേരും പിന്തുണച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. അത്തരമൊരു സംവിധാനം നിലവിൽ വന്നാൽ അത് ഉപയോഗിക്കുമെന്ന് 96.8 ശതമാനം പേർ അറിയിച്ചു.

മരുന്ന് മാലിന്യവുമായി ബന്ധപ്പെട്ട ബോധവത്കരണം ആവശ്യമാണെന്ന് 94.8 ശതമാനം പേർ ആവശ്യപ്പെട്ടു.വാർത്താസമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഇൻചാർജ് ഡോ. പി.കെ. ഷാജി, അധ്യാപിക ഫസ്ല റഹ്‌മാൻ, വിദ്യാർത്ഥികളായ അനഘ, പാർവണ, ആദിത്യൻ എന്നിവർ പങ്കെടുത്തു.

ഉപയോഗിക്കേണ്ട മരുന്നുകളും ഉപയോഗം കഴിഞ്ഞ മരുന്നുകളും തരംതിരിക്കണമെന്നാണ് പഠനവുമായി ബന്ധപ്പെട്ട പ്രധാന ആവശ്യം. ആവശ്യമില്ലാത്ത മരുന്നുകൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും നിർദേശിക്കുന്നു. മരുന്നുകളുടെ നിർമാർജനത്തിനായി പ്രത്യേക നയം രൂപീകരിക്കണമെന്നും പഠനം ആവശ്യപ്പെടുന്നു.

**

English Summary:**

A study by the Economics Department and Economics Club of Kayanna G.H.S.S. found that 62.4% of surveyed homes had unused medicines. The ‘Re-Life’ study covered 250 families in Kayanna panchayat, with 40 students conducting the survey. It examined unused and expired medicines, early discontinuation of treatment, disposal practices and awareness. The study found that 68.4% of current disposal practices were unsafe. It also reported strong support for an organized medicine take-back system, with 93.2% supporting it and 96.8% saying they would use such a facility.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384094/unused-medicines-found-in-kozhikode-homes-survey)