---
title: "ഉറങ്ങിക്കിടന്ന ശ്രീഭദ്രയെ തീ കവർന്നു; മലപ്പുറം തിരുവാലിയിൽ അഞ്ച് മാസം പ്രായമായ പെൺകുട്ടി തീ പൊള്ളലേറ്റു മരിച്ചു"
english_title: "Malappuram Thiruvali Minor Girl Burn Death Mattress Fire Manjeri Medical College Short Circuit Ceiling Fan Kaladi Manjeri"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384084/malappuram-thiruvali-girl-burn-death-mattress-fire-short-circuit-manjeri-medical-college"
published_at: "2026-09-24T22:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab5544435c9e_IMG_3929.png"
keywords: ["Child Death", "Malappuram Child Death", "Malappuram Thiruvali Child Burn Death", "Sreebhadra Death"]
---

# ഉറങ്ങിക്കിടന്ന ശ്രീഭദ്രയെ തീ കവർന്നു; മലപ്പുറം തിരുവാലിയിൽ അഞ്ച് മാസം പ്രായമായ പെൺകുട്ടി തീ പൊള്ളലേറ്റു മരിച്ചു

> **Lead Summary:** തിരുവാലി (മലപ്പുറം): അഞ്ച് മാസം പ്രായമായ പെൺകുട്ടി തീ പൊള്ളലേറ്റു മരിച്ചു. കാലടി മഞ്ഞപ പഞ്ചായത്ത് പന്നികശേരി വീട്ടിൽ സജീവിന്റെ മകൾ ശ്രീഭദ്രയണ് മരിച്ചത്. 

## Article Content

തിരുവാലി (മലപ്പുറം): അഞ്ച് മാസം പ്രായമായ പെൺകുട്ടി തീ പൊള്ളലേറ്റു മരിച്ചു. കാലടി മഞ്ഞപ പഞ്ചായത്ത് പന്നികശേരി വീട്ടിൽ സജീവിന്റെ മകൾ ശ്രീഭദ്രയണ് മരിച്ചത്. 

തിരുവാലി കുളക്കാട്ടിരിയാണ് കുടുംബം താമസിക്കുന്നത്. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കവെ മെത്തയ്ക്ക് തീപിടിച്ച് പൊള്ളലേറ്റതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയെ വീടിനകത്ത് കിടത്തി ഭാര്യയും ഭർത്താവും ഫാമിൽ ജോലി ചെയ്യുകയായിരുന്നു. വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ടാണ് കുട്ടിയുടെ അടുത്തേക്ക് ഇവർ ഓടിയെത്തിയത്.

ഷോർട്ട് സർക്യൂട്ട് മുലം സീലിങ് ഫാനിൽ നിന്ന് കിടക്കയിലേക്ക് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

**English Summary:**

Minor girl died after suffering burn injuries in Thiruvali, Malappuram. Deceased is Sreebhadra, daughter of Sajeev of Pannikkasheri house, Kaladi Manjappara panchayat, residing at Kulakkattiri, Thiruvali. While sleeping in bedroom, mattress caught fire causing burns. Rushed to Manjeri Medical College Hospital but could not save life. Parents were working in farm, noticed smoke. Police said prima facie cause is short circuit from ceiling fan to bed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384084/malappuram-thiruvali-girl-burn-death-mattress-fire-short-circuit-manjeri-medical-college)