---
title: "വളയത്ത് റോഡിലൂടെ നടക്കുന്നതിനിടെ മുള്ളൻപന്നിയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്"
english_title: "Wild Boar Attack in Valayam Leaves Young Man Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384034/wild-boar-attack-valayam-young-man-injured"
published_at: "2026-09-24T13:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4da00bbeda_wild-boar-attack-valayam-young-man-injured.jpg"
keywords: ["Wild Boar Attack", "Valayam", "Nadapuram", "Kozhikode"]
---

# വളയത്ത് റോഡിലൂടെ നടക്കുന്നതിനിടെ മുള്ളൻപന്നിയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** **കോഴിക്കോട്: **പുലി ഭീതിയിൽ കഴിയുന്ന നാദാപുരം മേഖലയിൽ വന്യജീവി ആക്രമണങ്ങൾക്കിടെ വളയത്ത് മുള്ളൻപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. വളയം കാവുന്തറ സ്വദേശി അനിൽജിത്ത് ആണ് ആക്രമണത്തിൽ പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അനിൽജിത്തിന്റെ ശരീരത്തിൽ ഒൻപതിടത്ത് മുള്ളുകൾ തുളച്ചുകയറിയിട്ടുണ്ട്. കാലിനാണ് സാരമായ പരിക്ക്.

## Article Content

**കോഴിക്കോട്: **പുലി ഭീതിയിൽ കഴിയുന്ന നാദാപുരം മേഖലയിൽ വന്യജീവി ആക്രമണങ്ങൾക്കിടെ വളയത്ത് മുള്ളൻപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. വളയം കാവുന്തറ സ്വദേശി അനിൽജിത്ത് ആണ് ആക്രമണത്തിൽ പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അനിൽജിത്തിന്റെ ശരീരത്തിൽ ഒൻപതിടത്ത് മുള്ളുകൾ തുളച്ചുകയറിയിട്ടുണ്ട്. കാലിനാണ് സാരമായ പരിക്ക്.

മഞ്ഞപള്ളി ഗ്രൗണ്ടിന് സമീപം പീറ്റയിൽ റോഡിൽ വെച്ചാണ് അനിൽജിത്തിനെ മുള്ളൻപന്നി ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഭാര്യയെ വിളിച്ചുകൊണ്ടുവരുന്നതിനായി പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

നാദാപുരം മേഖലയിൽ ഇതിനിടെ വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ആശങ്ക തുടരുകയാണ്. കഴിഞ്ഞാഴ്ച വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നാദാപുരം കുമ്മങ്കോട് യുവാവും ഉമ്മൂമ്മയും പുലിയുടെ ആക്രമണത്തിനിരയായിരുന്നു .

ഇതിനിടെ നാദാപുരം ചെക്യാട് പുലിയെ കണ്ടതായി വിദ്യാർത്ഥി നാട്ടുകാരെ അറിയിച്ചിരുന്നു. ചെക്യാട് തൈക്കണ്ടിമുക്കിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ സിനാനാണ് പുലിയെ കണ്ടതായി പറയുന്നത്. ചെക്യാട് ഭാഗത്ത് പുലി ഇറങ്ങിയതായി പലരും പറയുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ശബ്ദസന്ദേശത്തിലൂടെ അറിയിച്ചു. 

English Summary:

A 40-year-old man, Aniljith from Kavunthara in Valayam, was injured in a wild boar attack while walking along a road near the Manjappally ground on Tuesday night. Nine quills reportedly pierced his body, with a serious injury to his leg. Meanwhile, concern continues in the Nadapuram region over reports of leopard sightings and recent wildlife attacks. A Class 10 student, Sinan, was also reportedly attacked by a leopard in Nadapuram Kummankode and suffered deep injuries requiring more than 64 stitches. The Forest Department has not officially confirmed that attack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384034/wild-boar-attack-valayam-young-man-injured)