---
title: "'അതിസമ്പന്നരുടെ കയ്യിലെ കളിപ്പാവയായി വി.ഡി. സതീശൻ സർക്കാർ മാറി'; വിദേശയാത്രകളെയും സ്പോൺസർഷിപ്പുകളെയും രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം"
english_title: "Binoy Viswam Says VD Satheesan Govt Puppet of Ultra Rich Sponsoring Flights"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383929/binoy-viswam-vd-satheesan-govt-puppet-ultra-rich-sponsorship-allegation"
published_at: "2026-09-23T16:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3b6bd598ef_binoy-viswam-vd-satheesan-govt-puppet-ultra-rich-sponsorship-allegation.jpg"
keywords: ["Binoy Viswam", "VD Satheesan Government", "CPI Kerala", "Rahul Gandhi", "KC Venugopal"]
---

# 'അതിസമ്പന്നരുടെ കയ്യിലെ കളിപ്പാവയായി വി.ഡി. സതീശൻ സർക്കാർ മാറി'; വിദേശയാത്രകളെയും സ്പോൺസർഷിപ്പുകളെയും രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം

> **Lead Summary:** **തിരുവനന്തപുരം: **പേരു വെളിപ്പെടുത്താൻ കഴിയാത്ത അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയായി വി.ഡി. സതീശൻ സർക്കാർ മാറിക്കഴിഞ്ഞുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്റ്ററും എല്ലാം അജ്ഞാതരായ അത്തരം സാമ്പത്തിക ശക്തികളാണ് സ്പോൺസർ ചെയ്യുന്നത്.

## Article Content

**തിരുവനന്തപുരം: **പേരു വെളിപ്പെടുത്താൻ കഴിയാത്ത അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയായി വി.ഡി. സതീശൻ സർക്കാർ മാറിക്കഴിഞ്ഞുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്റ്ററും എല്ലാം അജ്ഞാതരായ അത്തരം സാമ്പത്തിക ശക്തികളാണ് സ്പോൺസർ ചെയ്യുന്നത്.

> ആ പ്രവൃത്തികൾ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ പ്രബുദ്ധ കേരളം നാണിച്ചു പോകുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. "മുതലാളി സേവയിൽ മുമ്പേ ഗമിക്കുന്ന മുഖ്യമന്ത്രിയുടെ പിൻപേ ഗമിക്കുകയാണ്" മറ്റു മന്ത്രിമാരെന്നും ബിനോയ് വിശ്വം പറഞ്ഞു. മന്ത്രിമാർക്ക് സഞ്ചരിക്കാൻ സർക്കാർ നൽകുന്ന കാറുകൾ ഷെഡ്ഡിൽ ഒതുക്കിയിട്ട് പണപ്രഭുക്കളുടെ അത്യാഡംബര കാറുകൾക്കായി മന്ത്രിമാർ കാത്തിരിക്കുന്നു.

മന്ത്രിമാർ വിദേശത്ത് പോകുമ്പോൾ പാലിക്കേണ്ട നിയമപരമായ നിബന്ധനകൾ അവർ പാലിച്ചോ എന്നറിയാൻ പൗരന്മാര്‍ക്ക് അവകാശമുണ്ട്. പണക്കാരുടെ സൗജന്യം പറ്റുന്നത് സർക്കാരിന് ലാഭമുണ്ടാക്കാൻ വേണ്ടിയാണെന്ന മന്ത്രിമാരുടെ വിചിത്രവാദവും യു.ഡി.എഫിന്റെ ട്രേഡ് മാർക്ക് ആയിരിക്കുന്നു. പ്രശസ്തരാകാൻ തങ്ങൾക്ക് സൗജന്യങ്ങൾ തരാൻ ആഹ്വാനം ചെയ്യുന്ന മന്ത്രിമാരാണ് സതീശൻ സർക്കാരിന്റെ മുഖമുദ്ര.

ഇത്തരം പുതുയുഗ വിസ്മയങ്ങൾ നെഹ്റൂവിയൻ സോഷ്യലിസത്തിന്റെ പുതിയ രൂപമാണെന്ന ഭാവത്തിൽ മുഖ്യമന്ത്രി വാദിക്കുമ്പോൾ ഗാന്ധി-നെഹ്റു പാരമ്പര്യമുള്ള യഥാർത്ഥ കോൺഗ്രസ്സുകാർ പോലും മൂക്കത്ത് വിരൽ വയ്ക്കുകയാണ്. സതീശൻ സർക്കാരിന്റെ ഈ നാണംകെട്ട പ്രവർത്തികളെപ്പറ്റി ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും എന്താണ് പറയാനുള്ളതെന്നും ബിനോയ് വിശ്വം ചോദിച്ചു.

English Summary:

CPI State Secretary Binoy Viswam alleged that VD Satheesan government has become puppet in hands of ultra-rich whose names cannot be disclosed, and that Chief Minister's flights and helicopter are sponsored by such anonymous financial powers. He said it is shameful when CM calls it a feather in his cap. He added other ministers follow CM, keeping government cars in shed and waiting for luxury cars of moneyed people. Citizens have right to know if ministers followed legal norms for foreign trips. Strange argument that accepting freebies from rich is to profit government has become UDF's trademark. When CM projects such new-age wonders as new form of Nehruvian socialism, even real Congressmen of Gandhi-Nehru legacy are shocked. He asked what Lok Sabha Opposition Leader Rahul Gandhi and AICC General Secretary KC Venugopal have to say about these shameful acts of Satheesan government.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383929/binoy-viswam-vd-satheesan-govt-puppet-ultra-rich-sponsorship-allegation)