---
title: "പെരുമഴ തുടരുമെന്ന് ആശങ്ക...! സംസ്ഥാനത്ത് ഇന്ന്  കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് "
english_title: " Kerala Rain Alert Today Yellow Alert Seven Districts IMD Warning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383912/kerala-rain-alert-today-yellow-alert-seven-districts-imd"
published_at: "2026-09-23T14:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab39866ca74d_kerala-rain-alert-today-yellow-alert-seven-districts-imd.jpg"
keywords: ["Kerala Rain Alert", "Yellow Alert Kerala", "Heavy Rain Kerala", "Bay of Bengal Depression"]
---

# പെരുമഴ തുടരുമെന്ന് ആശങ്ക...! സംസ്ഥാനത്ത് ഇന്ന്  കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർ്ദേശമുള്ളത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർ്ദേശമുള്ളത്.

മറ്റു ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പില്ല. കൂടാതെ, നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി അതിതീവ്ര ന്യൂനമർദ്ദം തുടരുന്നുണ്ട്. ഇത് ഇന്ന് രാത്രിയോടെ വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ, കലിംഗപട്ടണത്തിന് സമീപം വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡീഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

English Summary:

IMD has issued rain warning for Kerala today with yellow alert in seven districts - Thiruvananthapuram, Kollam, Pathanamthitta, Kottayam, Idukki, Kannur and Kasaragod. Isolated heavy rain of 64.5 mm to 115.5 mm in 24 hours is predicted. Tomorrow yellow alert in Malappuram, Kozhikode, Wayanad, Kannur and Kasaragod. An extremely severe low pressure continues over central-west and northwest Bay of Bengal and is likely to cross coast near Kalingapatnam between Visakhapatnam and Gopalpur tonight over North Andhra Pradesh-South Odisha. Light rain likely in next three hours in 12 districts from Thiruvananthapuram to Wayanad.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383912/kerala-rain-alert-today-yellow-alert-seven-districts-imd)