---
title: "കൊയ്യോട് ഉമർ മുസ്‌ലിയാർ സമസ്ത പുതിയ ജനറൽ സെക്രട്ടറി; എം.ടി അബ്ദുല്ല മുസ്‌ലിയാർ ട്രഷറർ"
english_title: " Samastha Kerala Jamiyyathul Ulama New General Secretary Koyyode Umar Musliyar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383911/samastha-kerala-jamiyyathul-ulama-general-secretary-koyyode-umar-musliyar"
published_at: "2026-09-23T14:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab396918cc89_samastha-kerala-jamiyyathul-ulama-general-secretary-koyyode-umar-musliyar.jpg"
keywords: ["Samastha Kerala", "Koyyode Umar Musliyar", "MT Abdulla Musliyar", "Samastha Mushawara"]
---

# കൊയ്യോട് ഉമർ മുസ്‌ലിയാർ സമസ്ത പുതിയ ജനറൽ സെക്രട്ടറി; എം.ടി അബ്ദുല്ല മുസ്‌ലിയാർ ട്രഷറർ

> **Lead Summary:** **കോഴിക്കോട്: ** സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. എം.ടി. അബ്ദുല്ല മുസ്‌ലിയാരെ സമസ്ത ട്രഷററായും കോഴിക്കോട് ചേർന്ന മുശാവറ യോഗം തെരഞ്ഞെടുത്തു. മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ഒഴിവുകൾ നികത്തിയത്.

## Article Content

**കോഴിക്കോട്: ** സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. എം.ടി. അബ്ദുല്ല മുസ്‌ലിയാരെ സമസ്ത ട്രഷററായും കോഴിക്കോട് ചേർന്ന മുശാവറ യോഗം തെരഞ്ഞെടുത്തു. മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ഒഴിവുകൾ നികത്തിയത്.

നിലവിലെ കമ്മിറ്റിയിൽ ട്രഷററായിരുന്നു കൊയ്യോട് ഉമർ മുസ്‌ലിയാർ. കോഴിക്കോട് വെച്ച് ചേർന്ന മുശാവറ യോഗത്തിലാണ് ഈ നിർണായക തീരുമാനങ്ങൾ ഉണ്ടായത്. സംഘടനയുടെ പുതിയ വൈസ് പ്രസിഡന്റുമാരായി വി. മൂസക്കോയ മുസ്‌ലിയാർ, എ.വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്നിവരെയും സെക്രട്ടറിയായി പനങ്കാങ്ങര ഹൈദർ ഫൈസിയെയും തിരഞ്ഞെടുത്തു.

അടിയന്തര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക കൂടിയാലോചനാ സമിതിയും യോഗത്തിൽ രൂപീകരിച്ചു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കൊയ്യോട് ഉമർ മുസ്‌ലിയാർ, എം.ടി. അബ്ദുല്ല മുസ്‌ലിയാർ, എ.വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഡോ. ബഹാഉദ്ദീൻ നദ്‌വി കൂരിയാട്, പി. ഹംസക്കുട്ടി മുസ്‌ലിയാർ ആദൃശേരി, വാക്കോട് മൊയ്തീൻ കുട്ടി മുസ്‌ലിയാർ, പി.എം. അബ്ദുസലാം ബാഖവി എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങൾ. കൂടാതെ, ഉമർ ഫൈസി അടക്കമുള്ളവർക്കെതിരെ ലഭിച്ച പരാതികളിൽ ബന്ധപ്പെട്ടവരോട് വിശദീകരണം തേടാനും സമസ്ത യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

English Summary:

Samastha Kerala Jamiyyathul Ulama elected Koyyode Umar Musliyar as its new General Secretary and M T Abdulla Musliyar as Treasurer at the Mushawara meeting held in Kozhikode today. The post fell vacant after demise of K Alikkutty Musliyar. Koyyode Umar was treasurer in the current committee. V Moosakoya Musliyar and A V Abdurahman Musliyar were elected as Vice Presidents and Panakkangara Hyder Faizy as Secretary. A special consultative committee was formed for urgent matters including Jifri Muthukoya Thangal and others. Leaders said explanation will be sought regarding complaints received against Umar Faizy and others.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383911/samastha-kerala-jamiyyathul-ulama-general-secretary-koyyode-umar-musliyar)