---
title: "ഒളിവിൽ കഴിഞ്ഞത് മതി...! മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; ബിജു അറസ്റ്റിൽ"
english_title: "Man Arrested For Abusing CM And Home Minister On Social Media Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383902/man-arrested-abusing-cm-home-minister-social-media-kollam"
published_at: "2026-09-23T13:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3886b83c51_man-arrested-abusing-cm-home-minister-social-media-kollam.jpg"
keywords: ["Social Media Abuse Case", "Ezhukone Police", "Facebook Abuse Kerala", "CM Abusing Case"]
---

# ഒളിവിൽ കഴിഞ്ഞത് മതി...! മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; ബിജു അറസ്റ്റിൽ

> **Lead Summary:** **കൊല്ലം: **മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചയാൾ അറസ്റ്റിൽ. കേരള മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ആളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കൊല്ലം: **മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചയാൾ അറസ്റ്റിൽ. കേരള മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ആളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ പടിഞ്ഞാറ്റിൻകര മുറിയിൽ മഹാലക്ഷ്മിയിൽ മുരുകാനന്ദൻ ആചാരി മകൻ ബിജു (48) ആണ് അറസ്റ്റിൽ ആയത്. ബിജു കാടാംകുളം എന്ന പേരുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രതി കുറ്റകൃത്യം ചെയ്തത്. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് ദുരുപയോഗം ചെയ്ത് പൊതുപ്രവർത്തകരെ അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്ററുകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

കൊട്ടാരക്കര സ്വദേശിയായ അഭിഭാഷകന്റെ പരാതിയിൽ ആണ് എഴുകോൺ പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തനിക്കെതിരെ പോലീസ് കേസെടുത്തതറിഞ്ഞതോടെ ബിജു മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ എഴുകോൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്നും കൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മറ്റു ഉപകരണങ്ങൾ ഉണ്ടോ എന്നറിയുന്നതിന് പ്രതിയുടെ വീട് പോലീസ് പരിശോധിച്ചുവരികയാണ്.

English Summary:

A man was arrested in Kollam for abusing the Chief Minister and Home Minister on social media. Ezhukone police arrested Biju (48), son of Murukanandan Achari of Mahalaxmi house, Padinjattinkara, Kottarakkara, who allegedly posted abusive posters via his Facebook account 'Biju Kadamkulam'. Case was registered on complaint by a Kottarakkara lawyer. He went absconding after switching off his phone and was arrested this morning by team led by Sub Inspector Deepu Pillai. Mobile phone used for crime was seized and his house is being searched.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383902/man-arrested-abusing-cm-home-minister-social-media-kollam)