---
title: "എസ്ഡിപിഐ തമിഴ്നാട് അധ്യക്ഷന്‍ നെല്ലായ് മുബാറക് രാജിവെച്ചു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം"
english_title: " SDPI Tamil Nadu President Nellai Mubarak Resigns Umarul Farooq"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383886/sdpi-tamil-nadu-president-nellai-mubarak-resigns"
published_at: "2026-09-23T11:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab36c4079c6b_sdpi-tamil-nadu-president-nellai-mubarak-resigns.jpg"
keywords: ["Nellai Mubarak", "SDPI Tamil Nadu", "SDPI Resignation", "SDPI President Resigns"]
---

# എസ്ഡിപിഐ തമിഴ്നാട് അധ്യക്ഷന്‍ നെല്ലായ് മുബാറക് രാജിവെച്ചു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

> **Lead Summary:** **ചെന്നൈ: **എസ്.ഡി.പി.ഐ. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നെല്ലായ് മുബാറക് തന്റെ പദവിയിൽ നിന്നും രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജി എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

## Article Content

**ചെന്നൈ: **എസ്.ഡി.പി.ഐ. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നെല്ലായ് മുബാറക് തന്റെ പദവിയിൽ നിന്നും രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജി എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

തമിഴ്‌നാട്ടിലെ എസ്.ഡി.പി.ഐ.യുടെ ഏറ്റവും ജനകീയനായ നേതാക്കളിൽ ഒരാളാണ് നെല്ലായ് മുബാറക്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ. സഖ്യത്തിലും, നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യത്തിലും അദ്ദേഹം എസ്.ഡി.പി.ഐ. സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ രാജി സ്വീകരിച്ച എസ്.ഡി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റ്, പുതിയ സംസ്ഥാന അധ്യക്ഷന്റെ താൽക്കാലിക ചുമതല എ.എസ്.എ. ഉമറുൽ ഫാറൂഖിന് കൈമാറി. ദക്ഷിണേന്ത്യയിൽ എസ്.ഡി.പി.ഐ.ക്ക് ഏറ്റവും സ്വാധീനവും ശക്തിയുമുള്ള പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്.

English Summary:

SDPI Tamil Nadu President Nellai Mubarak has resigned citing personal reasons. He is considered the most popular leader of SDPI in Tamil Nadu and had contested as SDPI candidate in alliance with AIADMK in the last Lok Sabha polls and with DMK in the Assembly elections. The SDPI national secretariat has accepted the resignation and entrusted the charge of State President to A.S.A Umarul Farooq. Tamil Nadu is one of the strongest states for SDPI in South India.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383886/sdpi-tamil-nadu-president-nellai-mubarak-resigns)