---
title: "ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 75കാരന് 10 വർഷം കഠിന തടവും പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി"
english_title: "75-Year-Old Man Sentenced to 10 Years in POCSO Case in Nadapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383830/nadapuram-pocso-court-sentences-75-year-old-in-minor-abuse-case"
published_at: "2026-09-22T19:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab289eedb857_nadapuram-pocso-court-sentences-75-year-old-in-minor-abuse-case.jpg"
keywords: ["Nadapuram POCSO Court", "Meppayur Police", "POCSO Case", "Sexual Abuse Case"]
---

# ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 75കാരന് 10 വർഷം കഠിന തടവും പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

> **Lead Summary:** നാദാപുരം (കോഴിക്കോട്): ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കാരയാട് തിരുവങ്ങായൂർ കല്ലാത്തറയിലെ പി.പി. കുമാരൻ നെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോനാണ് വിധി പ്രസ്താവിച്ചത്.

## Article Content

നാദാപുരം (കോഴിക്കോട്): ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കാരയാട് തിരുവങ്ങായൂർ കല്ലാത്തറയിലെ പി.പി. കുമാരൻ നെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോനാണ് വിധി പ്രസ്താവിച്ചത്.

2025 ഏപ്രിൽ 27ന് മേപ്പയൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാരയാട് കല്ലാത്തറയിലുള്ള പ്രതിയുടെ വീട്ടിലെത്തിയ പരാതിക്കാരിയെ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. മറ്റൊരു ദിവസവും സമാനമായ രീതിയിൽ ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

സംഭവത്തെ തുടർന്ന് പരാതിക്കാരി മേപ്പയൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ വിചാരണയ്ക്കിടെ 10 സാക്ഷികളെ കോടതി വിസ്തരിച്ചു. കൂടാതെ 15 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.

മേപ്പയൂർ സബ് ഇൻസ്പെക്ടർമാരായ വിനീഷ് വി.എം., വിനീത് വിജയൻ എന്നിവർ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. എ.എസ്.ഐ. ഷാനീപി. എം. പ്രോസിക്യൂഷൻ വിങ്ങിന്റെ മേൽനോട്ടം വഹിച്ചു.

കേസിൽ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ച ശേഷമാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പ്രതിക്ക് 10 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

**English Summary:**

The Nadapuram Fast Track Special Court sentenced 75-year-old P.P. Kumaran of Karayad, Thiruvangayoor, Kallathara, to 10 years of rigorous imprisonment and a fine of ₹20,000 in a POCSO case. The prosecution alleged that on April 27, 2025, the accused took the complainant inside his house at Kallathara and sexually assaulted her. The prosecution also alleged a similar assault on another day. The case was registered based on the complainant’s complaint at Meppayur Police Station. Ten witnesses were examined and 15 documents were produced during the trial. Meppayur Sub-Inspectors Vineesh V.M. and Vineeth Vijayan investigated the case and filed the chargesheet.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383830/nadapuram-pocso-court-sentences-75-year-old-in-minor-abuse-case)