---
title: "ഇനി ഉദ്യോഗസ്ഥർ പറയട്ടെ, അത് പുലിതന്നെ...! നാദാപുരം കുമ്മംകോട് ഇറങ്ങിയ പുലിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് "
english_title: "Nadapuram Kummamkode Leopard CCTV Footage House Compound Attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383797/nadapuram-kummamkode-leopard-cctv-house-compound-wild-animal-attack-NEW"
published_at: "2026-09-22T15:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab24ae3105f7_nadapuram-kummamkode-leopard-cctv-house-compound-wild-animal-attack.jpg"
keywords: ["Nadapuram Leopard", "Kummamkode", "Leopard CCTV", "Wild Animal Attack", "Forest Department"]
---

# ഇനി ഉദ്യോഗസ്ഥർ പറയട്ടെ, അത് പുലിതന്നെ...! നാദാപുരം കുമ്മംകോട് ഇറങ്ങിയ പുലിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

> **Lead Summary:** **കോഴിക്കോട് : **ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായില്ല, ഇനി ഉദ്യോഗസ്ഥർ പറയട്ടെ, അത് പുലിതന്നെ...! നാദാപുരം കുമ്മംകോട് ഇറങ്ങിയ പുലിയുടെതിന് സമാനമായ മൃഗം നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

## Article Content

**കോഴിക്കോട് : **ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായില്ല, ഇനി ഉദ്യോഗസ്ഥർ പറയട്ടെ, അത് പുലിതന്നെ...! നാദാപുരം കുമ്മംകോട് ഇറങ്ങിയ പുലിയുടെതിന് സമാനമായ മൃഗം നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

> നാദാപുരം കുമ്മംകോട് ആളുകൾക്ക് നേരെ വന്യജീവി ആക്രമണം ഉണ്ടായതിന് പിന്നാലെ, പ്രദേശത്തെ ഒരു വീടിന്റെ മുറ്റത്തുകൂടി 'പുലി ' നടന്നുനീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിന് ഇരയായ മുഹമ്മദ് സിനാന്റെ അയൽവാസിയായ ഹക്കീമിന്റെ വീട്ടുമുറ്റത്താണ് "പുലി " എത്തിയത്.

> സംഭവത്തെ തുടർന്ന് പരിസരത്ത് വനം വകുപ്പിന്റെ പരിശോധന ശക്തമായി തുടരുകയാണ്. "പുലി " ദൃശ്യങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. അതേസമയം നാദാപുരം കുമ്മങ്കോട് വന്യജീവിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തിൽ ഇന്ന് വൈകുന്നേരത്തോടെ തെർമൽ ഡ്രോൺ പരിശോധന നടത്തും. ഇതിനായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഈ പ്രദേശത്ത് മതപഠന കേന്ദ്രം ഉൾപ്പെടെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ഇതിനിടെ പ്രദേശത്തെ ആരാധനാലയത്തിൽ ഭക്ഷണം വിതരണം ചെയ്തതും വിവാദ മായിട്ടുണ്ട്. നൂറുകണക്കിനാളുകളാണ് ഭക്ഷണം വാങ്ങാനായി പ്രദേശത്ത് തടിച്ച് കൂടിയത്. വിദ്യാർത്ഥികൾ ഉൾപ്പെടെയാണ് ആരാധനാലയത്തിന് ചുറ്റുമുള്ള റോഡിൽ ക്യൂനിന്ന് തടിച്ച് കൂടിയത്.

കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ മുഹമ്മദ് സിനാൻ എന്ന യുവാവിന് അജ്ഞാത ജീവിയുടെ കടിയേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ സിനാൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary:

After a wild animal attack on people in Nadapuram Kummamkode, CCTV footage of a leopard walking through the courtyard of a house has emerged. The leopard was seen at the house of Hakeem, neighbor of Mohammed Sinan who was attacked. Forest department has intensified inspection in the area and locals are anxious after the footage surfaced.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383797/nadapuram-kummamkode-leopard-cctv-house-compound-wild-animal-attack-NEW)