---
title: "ഒടുവിൽ ആശ്വാസം...!  വയനാട്ടിലെ വീട്ടിൽ നിന്ന് മദ്യം പിടിച്ചെന്ന കേസ്; ആന്റോ അഗസ്റ്റിന്  ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി"
english_title: "Reporter TV MD Anto Augustine Bail Excise Case High Court Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383773/reporter-tv-md-anto-augustine-bail-excise-case-high-court"
published_at: "2026-09-22T11:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab2200fe8e58_reporter-tv-md-anto-augustine-bail-excise-case-high-court.jpg"
keywords: ["Anto Augustine Bail", "Reporter TV MD", "Excise Case Kerala", "Argentina Team SIT Raid"]
---

# ഒടുവിൽ ആശ്വാസം...!  വയനാട്ടിലെ വീട്ടിൽ നിന്ന് മദ്യം പിടിച്ചെന്ന കേസ്; ആന്റോ അഗസ്റ്റിന്  ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

> **Lead Summary:** **കൊച്ചി: **എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ചുമതലപ്പെട്ട പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയിൽ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ തറവാട്ടു വീട്ടിൽ നിന്ന് മദ്യം പിടിച്ചെന്ന ആരോപണത്തിൽ കുറ്റം ചുമത്തിയാണ് എക്‌സൈസ് അദ്ദേഹത്തെ വ്യാഴാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തത്.

## Article Content

**കൊച്ചി: **എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ചുമതലപ്പെട്ട പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയിൽ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ തറവാട്ടു വീട്ടിൽ നിന്ന് മദ്യം പിടിച്ചെന്ന ആരോപണത്തിൽ കുറ്റം ചുമത്തിയാണ് എക്‌സൈസ് അദ്ദേഹത്തെ വ്യാഴാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തത്.

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നു അറസ്റ്റെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. അര്‍ജന്റീനയുടെ വരവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ഹെഡ് ഓഫീസിലെത്തിയ എസ്ഐടി സംഘത്തിന്റെ 21 മണിക്കൂറോളം നീണ്ട പരിശോധനയിൽ കുറ്റകരമായത് ഒന്നും കണ്ടെത്താത്തതിന് പിന്നാലെയായിരുന്നു എക്സൈസിന്റെ നീക്കം.

തിരച്ചിൽ പൂർത്തിയാക്കി എസ്ഐടി സംഘം പുലർച്ചെ 2:30-ഓടെ മടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം റിപ്പോർട്ടറുടെ ഓഫീസിൽ എത്തിയത്. കേസുണ്ട്, അറസ്റ്റ് ചെയ്യണം എന്ന് അറിയിച്ചതല്ലാതെ അനുബന്ധ രേഖകളൊന്നും വയനാട്ടിൽ നിന്നെത്തിയ എക്സൈസ് സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല.

എഫ്ഐആറോ മറ്റ് അനുബന്ധ രേഖകളോ കൈമാറാതെ ഏതാണ്ട് രണ്ടര മണിക്കൂർ നേരമാണ് എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെ റിപ്പോർട്ടർ ഓഫീസിൽ തടഞ്ഞുവെച്ചത്. ഒടുവിൽ പുലർച്ചെ 4:30-നാണ് എക്സൈസ് സംഘം എഫ്ഐആർ കൈമാറിയത്. ഇതിന് പിന്നാലെയായിരുന്നു ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തുടർന്ന് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആന്റോ അഗസ്റ്റിനെ ഹാജരാക്കിയിരുന്നു. കീഴ് കോടതിക്ക് ജാമ്യം അനുവദിക്കാൻ കഴിയാത്ത വകുപ്പുകൾ ചുമത്തിയിരുന്ന കേസിൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

English Summary:

Reporter TV Managing Director Anto Augustine has been granted conditional bail by the High Court in an excise case. Excise had arrested him early Thursday alleging liquor seizure from his ancestral house in Wayanad during an SIT search related to Argentina team's visit. The arrest came after a 21-hour SIT inspection at Reporter head office found nothing incriminating. Excise team from Wayanad reached office just before SIT left at 2.30 am without FIR or documents and detained him for 2.5 hours before handing over FIR at 4.30 am. Sultan Bathery Judicial First Class Magistrate Court had earlier denied bail as non-bailable sections were invoked, after which he approached High Court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383773/reporter-tv-md-anto-augustine-bail-excise-case-high-court)